ഐഫോണ്‍ 16 സിരീസിന് കണ്ണുംനട്ട് ലോകം; രണ്ട് മാറ്റങ്ങള്‍ ലോകത്തെ അമ്പരപ്പിക്കും

By Web Team  |  First Published Sep 8, 2024, 1:03 PM IST

ഐഫോണ്‍ 16 സിരീസ് ഡിസ്പ്ലെയില്‍ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് വരിക എന്നാണ് റിപ്പോർട്ട്


കാലിഫോർണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ലോഞ്ചിന് മണിക്കൂറുകളുടെ അകലം മാത്രമേയുള്ളൂ. നാളെ സെപ്റ്റംബർ 9ന് ആപ്പിള്‍ പ്രേമികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കും. ഐഫോണ്‍ 16 സിരീസിനെ കുറിച്ച് നിർണായകമായ ചില വിവരങ്ങള്‍ ഇതിന് മുമ്പ് പുറത്തുവന്നിരിക്കുകയാണ്. 

ഐഫോണ്‍ 16 സിരീസ് ഡിസ്പ്ലെയില്‍ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് വരിക എന്നാണ് റിപ്പോർട്ട്. ഐഫോണ്‍ 16ന്‍റെ ഒഎല്‍ഇഡി ഡിസ്പ്ലെകള്‍ മൈക്രോ-ലെന്‍സ് ടെക്നോളജി ഉപയോഗിക്കും എന്നതാണ് ഇതിലൊന്ന്. വൈദ്യുതി ഉപയോഗിക്കുന്നത് കുറച്ച് കൂടുതല്‍ ബ്രൈറ്റ്നസ് ഡിസ്പ്ലെയ്ക്ക് നല്‍കാന്‍ ഈ ടെക്നോളജിക്കാകും. ഇത് ബാറ്ററി ലൈഫ് കൂടുതല്‍ നിലനിർത്താന്‍ സഹായിക്കുന്ന ഘടകമാണ്. 

Latest Videos

undefined

ബോർഡർ റിഡക്ഷന്‍ സ്ട്രക്ച്ചർ എന്ന സാങ്കേതികവിദ്യ ആപ്പിള്‍ ഉപയോഗിക്കും എന്നതാണ് പറയപ്പെടുന്ന രണ്ടാമത്തെ മാറ്റം. ഐഫോണ്‍ 16 സിരീസിലെ ചില മോഡലുകളില്‍ മാത്രമായിരിക്കും ഈ സാങ്കേതികവിദ്യ വരിക. ഇതോടെ ബെസ്സേല്‍സിന്‍റെ വലിപ്പം കുറയുകയും ഫോണ്‍ ഡിസ്പ്ലെയുടെ ലേഔട്ട് ആകർഷകമാവുകയും ചെയ്യും. എന്നാല്‍ ഇരു വാർത്തകളും ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. 

നാളെയാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് ഈ സിരീസില്‍ വരിക. ഇവയുടെ ലോഞ്ചിനൊപ്പം പുതിയ എഐ ടൂളുകളും അപ്ഡേറ്റുകളും ആപ്പിള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ 60Hz ഉം, പ്രോ മോഡലുകള്‍ 120 Hz ഉം റിഫ്രഷ് റേറ്റിലാവും വരാനിട. 

Read more: ഐഫോണ്‍ 16 ചിപ്പില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതം; ആ രഹസ്യം പുറത്തായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!