ഏറ്റവും വലിയ മാറ്റവുമായി ഐഫോണ്‍ 15 വരുന്നു; പ്രധാന പ്രത്യേകതകള്‍ ഇങ്ങനെ

By Web Team  |  First Published Jul 6, 2023, 11:40 AM IST

ഐഫോൺ 13, ഐഫോൺ 14 എന്നിവയ്‌ക്ക് സമാനമായിരിക്കും ഐഫോൺ 15 ന്‍റെ ഡിസ്‌പ്ലേ വലുപ്പം 6.1 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. 


സന്‍ഫ്രാന്‍സിസ്കോ:  എല്ലാ വർഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ അവതരിപ്പിക്കാറ്. അതായത് ഐഫോണ്‍ 15 സീരിസ് ഇറങ്ങാന്‍ രണ്ട് മാസം കൂടി മാത്രമാണ് ബാക്കി. എന്തായാലും ഐഫോണ്‍ 15 ല്‍ എന്തെല്ലാം പ്രതീക്ഷിക്കാം എന്ന ചര്‍ച്ചയിലാണ് ടെക് ലോകം. മുൻ വർഷത്തേതിന് സമാനമായി നാല് മോഡലുകൾ കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഐഫോണ്‍ 15മായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. 

ഐഫോൺ 13, ഐഫോൺ 14 എന്നിവയ്‌ക്ക് സമാനമായിരിക്കും ഐഫോൺ 15 ന്‍റെ ഡിസ്‌പ്ലേ വലുപ്പം 6.1 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. സ്റ്റാൻഡേർഡ് മോഡലിൽ ആപ്പിൾ ഒരു ഡൈനാമിക് ഐലൻഡ് നോച്ച് അവതരിപ്പിച്ചേക്കാം എന്ന് സൂചനയുണ്ട്. ഐഫോൺ 14 പ്രോ മോഡലുകളിൽ ആദ്യമായി കണ്ട ഈ നൂതന നോച്ച് ഡിസൈനിന് നോട്ടിഫിക്കേഷന്‍ അനുസരിച്ച് അതിന്‍റെ വലിപ്പം ക്രമീകരിക്കാൻ കഴിയും. 120Hz റിഫ്രഷ് റേറ്റായിരിക്കും സ്ക്രീനിന്. ഓള്‍വെയ്സ് ഓൺ ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 15ന്.

Latest Videos

undefined

കഴിഞ്ഞ വർഷത്തെ ഐഫോൺ 14 പ്രോ മോഡലുകൾക്ക് കരുത്തേകിയ അതേ പ്രോസസർ എ 16 ഐഫോണ്‍ 15ലും ഉപയോഗിക്കും എന്നാണ് വിവരം.  എന്നാല്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോമാക്സ് എന്നീ മോഡലുകൾ കമ്പനിയുടെ ഏറ്റവും പുതിയ ബയോണിക് A17 പ്രോസസർ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. 

ഐഫോൺ 15 മോഡലുകളുടെ ബാറ്ററി ശേഷി നന്നായി വര്‍ദ്ധിക്കും എന്നാണ് പുറത്തുവന്ന മറ്റൊരു വാര്‍ത്ത. ഐഫോണ്‍ 14-ൽ ഉണ്ടായിരുന്ന 3,279എംഎഎച്ച് ബാറ്ററിക്ക് പകരം 3,877എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഐഫോണ്‍ 15 ല്‍ ഉപയോഗിക്കുക. ഇത് പോലെ തന്നെ പ്രിമീയം മോഡലുകളിലെ ഫോണുകളുടെ ബാറ്ററി ശേഷി ആപ്പിള്‍  4,852 എംഎഎച്ച് വരെ വര്‍ദ്ധിപ്പിക്കും എന്നാണ് വിവരം. 

ഐഫോൺ 15 പ്രോ മോഡലുകൾ 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനോടെ ലഭ്യമാക്കുമെന്ന് വാര്‍ത്തയുണ്ട്. 
ഐഫോൺ 14 സീരീസിന്റെ പ്രോ മോഡലുകൾക്ക് സമാനമായി സ്റ്റാൻഡേർഡ് പതിപ്പുകളിൽ 48 മെഗാപിക്സൽ പിൻ ക്യാമറ ആപ്പിള്‍ നല്‍കിയേക്കും. എന്നാല്‍ ഐഫോണ്‍ 15 സ്റ്റാൻഡേർഡ് മോഡലുകളിൽ ഒപ്റ്റിക്കൽ സൂമിനുള്ള ടെലിഫോട്ടോ ലെൻസുകളോ ലിഡാർ സ്കാനറോ നല്‍കാന്‍ സാധ്യതയില്ല.

ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലിൽ കൂടിയ ശേഷിയുള്ള ക്യാമറ മൊഡ്യൂൾ, 5-6x വരെ ഒപ്റ്റിക്കൽ സൂം പ്രാപ്‌തമാക്കുന്ന ഹൗസിംഗ് പെരിസ്‌കോപ്പ് ലെൻസുകൾ, ഒപ്പം മറ്റ് സെൻസറുകൾ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഐഫോണുകളിലെ ഇതുവരെയുള്ള ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് പുതിയ ഐഫോണ്‍ 15 ല്‍ ഉണ്ടാകുമെന്നാണ് വിവരം. ഐഫോൺ 15 സീരീസില്‍ ആപ്പിളിന്റെ  ലൈറ്റനിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ടുമായി വരുമെന്നാണ് സൂചന. ഇത് ആളുകൾക്ക് അവരുടെ ഐ ഫോണുകൾ ചാർജ് ചെയ്യുന്നത് എളുപ്പമാക്കും. 

ഇന്ത്യയില്‍ വന്‍ നീക്കത്തിന് ആപ്പിള്‍ ; ഫോണ്‍പേയ്ക്കും, ഗൂഗിള്‍ പേയ്ക്കും പണി കിട്ടുമോ.!

ഐഫോണ്‍ 13ന് വന്‍ വിലക്കുറവ്; ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!