ഇപ്പോള്‍ പുതിയ പ്രവചനവും എത്തിയിരിക്കുന്നു. സെല്ലുലാർ കണക്റ്റിവിറ്റി ലഭ്യമല്ലാത്തപ്പോൾ അടിയന്തര എസ്ഒഎസ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിനുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി സംവിധാനവും ഐഫോൺ 14 വന്നേക്കാം
ഈ വർഷം അവസാനത്തോടെ ആപ്പിൾ ഐഫോൺ 14 സീരീസ് പുറത്തിറങ്ങുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിനകം ഈ ഫോണിന്‍റെ പല പ്രത്യേകതകള്‍ റൂമറായി സ്മാര്‍ട്ട്ഫോണ്‍ രംഗത്തുണ്ട്. 48എംപി സെൻസര്‍, മിനി പതിപ്പ്, പഞ്ച്-ഹോൾ ഡിസൈൻ, ഏറ്റവും വലിയ ക്യാമറ വമ്പ് എന്നിവയെല്ലാം പ്രവചിക്കപ്പെട്ട കാര്യങ്ങളാണ്.
ഇപ്പോള്‍ പുതിയ പ്രവചനവും എത്തിയിരിക്കുന്നു. സെല്ലുലാർ കണക്റ്റിവിറ്റി ലഭ്യമല്ലാത്തപ്പോൾ അടിയന്തര എസ്ഒഎസ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിനുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി സംവിധാനവും ഐഫോൺ 14 വന്നേക്കാം. ഐഫോൺ 14-ലെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത് ബ്ലൂംബെർഗിന്റെ ലേഖകന്‍ മാർക്ക് ഗുർമാനിന്‍റെ പുതിയ റിപ്പോര്‍ട്ടിന് ശേഷമാണ്,
“ആപ്പിൾ വാച്ചിലേക്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നു, അടിയന്തര ടെക്‌സ്‌റ്റിംഗ്, എസ്ഒഎസ് പ്രതികരണ സവിശേഷതകൾ എന്നിവയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്.” - ബ്ലൂംബെർഗിലെ റിപ്പോര്‍ട്ട് പറയുന്നു.
undefined
ഈ വർഷം ആദ്യം തന്നെ ഐഫോണില്‍ ഈ പ്രത്യേകത അവതരിപ്പിക്കാന്‍ ആപ്പിൾ പദ്ധതിയിടുന്നതായി ഗുർമാൻ അവകാശപ്പെടുന്നു. സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾ വഴി എമർജൻസിസന്ദേശങ്ങൾ അയയ്ക്കാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ഈ നൂതന സാങ്കേതികവിദ്യ ഐഫോണ്‍ ഉപയോക്താക്കളെ സഹായിക്കും.
മുമ്പത്തെ റിപ്പോർട്ടുകളിൽ വെളിപ്പെടുത്തിയതുപോലെ, സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ സാധാരണ വെബ് ബ്രൗസിംഗ് അല്ലെങ്കിൽ സ്ട്രീമിംഗ് വീഡിയോകൾ പോലെയുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ല. മറിച്ച് യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. സെല്ലുലാർ കണക്റ്റിവിറ്റി ഇല്ലാത്തപ്പോൾ സഹായം ആവശ്യപ്പെട്ടും, അടിയന്തര റിപ്പോര്‍ട്ടുകള്‍ അയക്കാനും ഇത് സഹായകരമാകും.
ഐഫോൺ 14 ന്റെ ഏത് മോഡലുകൾക്കാണ് എമർജൻസി മെസേജിംഗ് ഫീച്ചർ ലഭിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, കഴിഞ്ഞ വർഷം ഐഫോണ്‍ 13 ലോഞ്ചിന് മുമ്പായി സമാനമായ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.