ഇന്ത്യയിലെ ഐഫോണ്‍ വില വച്ചു നോക്കിയാല്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!

By Web Team  |  First Published Sep 10, 2022, 9:54 PM IST

 ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്‍റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. 


മുംബൈ: ഐഫോൺ 14 സീരീസ് കഴിഞ്ഞ സെപ്തംബര്‍ 7നാണ് പുറത്തിറങ്ങിയത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്‍റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. ശരിക്കും യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 വില കൂടുതലാണ് എന്നതാണ് നേര്.

ആപ്പിള്‍ ഐഫോൺ 14 ന്‍റെ യുഎസിലെ വില പരിശോധിച്ചാല്‍ ഐഫോണ്‍ 13ന്‍റെ വിലയ്ക്ക് സമാനമായി അത് ആപ്പിള്‍ നിലനിര്‍ത്തിയെന്നതാണ് കാണാന്‍ കഴിയുക. എന്നാല്‍ ആഗോള വിപണിയില്‍ പുതിയ ഐഫോണിന് കൂടിയ വിലയാണ് ആപ്പിള്‍ വാങ്ങുന്നത്. യുഎസില്‍ ഐഫോണ്‍ 14ന്‍റെ അടിസ്ഥാന 128ജിബി മോഡൽ 799 ഡോളര്‍ (63644 രൂപ) എന്ന വിലയിലാണ് ആരംഭിക്കുന്നത്.  ഇത് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോണ്‍ 13 ലോഞ്ച് വിലയ്ക്ക് തുല്യമാണ്. ഏറ്റവും ചെലവേറിയ  ഐഫോണ്‍ 14 പ്രോ മാക്സിന്‍റെ വില 1,099 ഡോളറിലാണ് (87541 രൂപ)  ആരംഭിക്കുന്നത്. ഇത് ഐഫോണ്‍ 13 പ്രോ മാക്സിന്‍റെ ലോഞ്ച് വിലയ്ക്ക് സമാനമാണ്.

Latest Videos

undefined

ഇനി ഇന്ത്യയിലെ വില നോക്കാം, പ്രീ ഓഡര്‍ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വില. 79,900 രൂപ മുതലാണ് ഐഫോൺ 14 ന്റെ വില ആരംഭിക്കുന്നത്. ഐഫോൺ  14 പ്ലസിന്‍റെ വില ആരംഭിക്കുന്നത്  89,900 രൂപ മുതലാണ്. നീല, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ചുവപ്പ് നിറങ്ങളിൽ ഫോണുകൾ  ലഭ്യമാണ്. ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്  1,29,900 രൂപയിലാണ്. ഐഫോൺ 14 പ്രോ മാക്‌സ് ആരംഭിക്കുന്നത് 1,39,900 രൂപ മുതലാണ്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയിലെ വില എത്രത്തോളം കൂടുതലാണ് എന്ന് വ്യക്തമാണ്. 

അതിനാൽ തന്നെ. നിങ്ങൾ ഇന്ത്യയിൽ താമസിക്കുകയും ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ. മറ്റ് രാജ്യങ്ങളില്‍ നിന്നും അത് വാങ്ങി ഇന്ത്യയില്‍ എത്തിക്കുന്നതാകും ലാഭകരം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റ് ചില രാജ്യങ്ങളിലെ വിലകൂടി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ഈ വില പരിശോധിച്ചാല്‍ ദുബായിലെ ഐഫോണ്‍ വില ഇന്ത്യന്‍ വിലയേക്കാള്‍ 38,000ത്തോളം വ്യത്യാസം ഉള്ളതായി കാണാം. ഒരു മാസം കഴിഞ്ഞുള്ള ദുബായി വിമാന കൂലി കൂടി ഗൂഗിളില്‍ പരിശോധിച്ചാല്‍ ചിലപ്പോള്‍ ദുബായില്‍ പോയി വാങ്ങിയാലും നഷ്ടമാകില്ല എന്ന അവസ്ഥയുണ്ടെന്ന സോഷ്യല്‍ മീഡിയ കമന്‍റുകളും ഉയരുന്നുണ്ട്.

ഒന്നുകൂടി ഈ ഐഫോണ്‍ 14ന്‍റെ വിലവിവരം പരിശോധിച്ചാല്‍ ഐഫോൺ 14 ഏറ്റവും കുറഞ്ഞ വിലയിൽ അമേരിക്കയിലാണ് ലഭ്യമാകുന്നതെന്ന് മനസിലാക്കാം. തുടർന്ന് ജപ്പാൻ, ചൈന, ഹോങ്കോംഗ്, കൂടാതെ മറ്റ് രാജ്യങ്ങളിലാണ്. ഇപ്പോൾ, നിങ്ങൾക്ക് യുഎസിൽ നിന്ന് ഐഫോണ്‍ 14 ലഭ്യമാകുമെങ്കിലും യുഎസിലെ എല്ലാ ഐഫോണ്‍ 14 ഉം ഇ-സിം പ്രത്യേകതയിലാണ് എത്തുന്നത്. അതിന് ഫിസിക്കല്‍ സിം ട്രേ ഉണ്ടാകില്ല. അതിനാല്‍ ഇന്ത്യയില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ വിദേശത്ത് നിന്നും ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ യുഎസ് ഒഴിവാക്കുന്നതാണ് നല്ലത്.

അതിനാൽ ജപ്പാനിലോ ചൈനയിലോ താമസിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ നിങ്ങൾക്ക് ഐഫോണ്‍ 14 വാങ്ങി തരാന്‍ ആവശ്യപ്പെടാം. ജിഎസ്ടി, ഇറക്കുമതി തീരുവ, മറ്റ് ഫീസുകള്‍ എന്നിവ ഉൾപ്പെടുന്നതിനാലാണ് ഇന്ത്യയിൽ ഐഫോണ്‍ 14ന്‍റെ വില കൂടുതലാകുന്നത്.

'എവിടെ വ്യത്യാസം എവിടെ' : പുതിയ ഐഫോൺ 14 നെ ട്രോളി സാക്ഷാല്‍ സ്റ്റീവ് ജോബ്സിന്‍റെ മകള്‍

ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ

click me!