ഈ മോഡലിന്‍റെ എല്ലാ സ്റ്റോറേജ് പതിപ്പുകളിലും ബാങ്ക് ഓഫറുകള്‍ അടക്കം ഇപ്പോള്‍ 3,000 രൂപവരെ വിലക്കുറവ് നേടാം. ഫ്ലിപ്പ്കാര്‍ട്ടിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് ഐഫോണ്‍ 13 സീരിസ് ഫോണുകള്‍ ആപ്പിള്‍ ഇറക്കിയത്. ഇതില്‍ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ഐഫോണ്‍ 13 മിനി. ഇപ്പോള്‍ ഇതാ ഈ ഫോണിന്‍റെ വില കുറച്ചിരിക്കുന്നു. ഈ മോഡലിന്‍റെ എല്ലാ സ്റ്റോറേജ് പതിപ്പുകളിലും ബാങ്ക് ഓഫറുകള്‍ അടക്കം ഇപ്പോള്‍ 3,000 രൂപവരെ വിലക്കുറവ് നേടാം. ഫ്ലിപ്പ്കാര്‍ട്ടിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 മിനി ബെസിക്ക് സ്റ്റോറേജ് പതിപ്പിന് 69,900 രൂപ വിലയില്‍ നിന്നും 3,000 രൂപ കുറച്ച് 66,900 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് പുറമേ സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ 1000 രൂപ ഡിസ്ക്കൌണ്ട് ലഭിക്കും. സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഇഎംഐ വഴിയാണ് വാങ്ങുന്നെങ്കില്‍ 500 രൂപ കുറവായി ലഭിക്കും. ഇതിന് പുറമേ നിങ്ങള്‍ എക്സേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കില്‍ 15,850 രൂപവരെ വിലക്കുറവ് ലഭിക്കാനും സാധ്യത നിലവിലുണ്ട്.
undefined
ഐഫോണ്‍ 13ന് സമാനമായ ഹാര്‍ഡ്വെയര്‍ ഉള്ള ഫോണ്‍ ആണ് ഐഫോണ്‍ 13 മിനി. 5.4 ഇഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി ഒഎല്‍ഇഡി സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. എ15 ബയോണിക് ചിപ്പാണ് ഫോണിന്‍റെ കരുത്ത്. 4ജിബി റാം ആണ്‍ ഈ ഫോണിന് ഉള്ളത്. ഇരട്ട ക്യാമറ സെറ്റപ്പില്‍ പിന്നില്‍ 12എംപി പ്രൈമറി ലെന്‍സും, 12എംപി അള്‍ട്ര വൈഡ് ലൈന്‍സും ഉണ്ട്. ബാറ്ററി ശേഷി 2,406 എംഎഎച്ചാണ്.
ഈ ഫോണിന് 128 ജിബി, 256 ജിബി, 512 ജിബി പതിപ്പുകള്‍ ഉണ്ട്. ഇതില്‍ 256 ജിബി ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്കാണ്. ബാക്കിയുള്ള മോഡലിലും 3,000 രൂപ ഓഫര്‍ ലഭിക്കും.