iPhone 12 : ഐഫോണ്‍ വാങ്ങാം വന്‍ വിലക്കുറവില്‍; ഓഫര്‍ ഇങ്ങനെയാണ്

By Web Team  |  First Published Apr 4, 2022, 7:48 AM IST

ആപ്പിള്‍ ഐസ്റ്റോറില്‍ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇന്‍സ്റ്റന്‍റ് കിഴിവ് നല്‍കുന്നു. 


ദില്ലി: ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് വന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് ആപ്പള്‍ ഐസ്റ്റോര്‍ (Apple istore) ‍,രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 (Apple iphone 12) വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍.

മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍12 ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐസ്റ്റോറില്‍ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇന്‍സ്റ്റന്‍റ് കിഴിവ് നല്‍കുന്നു. 

Latest Videos

undefined

ഇതിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആപ്പിൾ ഐഫോൺ 12 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 4000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്ക് ക്യാഷ്ബാക്കും സ്റ്റോർ ഡിസ്കൗണ്ടും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 12 വെറും 56,900 രൂപയ്ക്ക് വാങ്ങാം.

ഇതിന് പുറമേ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യയുടെ എക്സ്ചേഞ്ച് ഓഫർ കൂടി ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോണുകൾ മാറ്റി നല്‍കി വീണ്ടും വിലക്കിഴിവ് നേടാം.

ആപ്പിൾ ഐഫോൺ 12 സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി ഉപഭോക്താക്കൾക്ക് അവരുടെ ആപ്പിൾ ഐഫോൺ എക്സ്ആര്‍ 64 ജിബി അടക്കമുള്ള ഫോണുകള്‍ എക്സേഞ്ച് ചെയ്യാം. ഇതിലൂടെ 18,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആപ്പിള്‍ ഐസ്റ്റോര്‍ വെബ്‌സൈറ്റ് പറയുന്നത്.

നിങ്ങൾ സൈറ്റ് കിഴിവ്, കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് കിഴിവ് എന്നിവ സംയോജിപ്പിച്ചാൽ, ഉപഭോക്താക്കൾക്ക് 38,990 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 12 വാങ്ങാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ആപ്പിൾ ഐഫോൺ എക്സ്ആര്‍ 64 ജിബി മാറ്റിയാണ് ഐഫോണ്‍ 12 വാങ്ങുന്നതെങ്കില്‍ മൊത്തത്തില്‍ 27,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

ഡ്യുവല്‍ സിം (നാനോ + ഇസിം) എന്നിവയ്ക്കു പുറമേ എ14 ബയോണിക് ചിപ്പും സ്പോര്‍ട് സൂപ്പര്‍ റെറ്റിന XDR OLED ഡിസ്പ്ലേകളുമാണ് രണ്ടു മോഡലുകളും നല്‍കുന്നത്, അവ ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് ഗ്ലാസ് കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു. ഐഫോണ്‍ 12-ല്‍ 6.1 ഇഞ്ച് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു, അതേസമയം ഐഫോണ്‍ 12 മിനിയില്‍ 5.4 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഐ ഫോണ്‍ 12ഉം ഐഫോണ്‍ 12 മിനിയും ചാര്‍ജര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല.

ആപ്പിളിന്റെ വയര്‍ലെസ് ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 2020-ല്‍ iOS 14-നൊപ്പം പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണുകള്‍ 2021-ല്‍ iOS 15-ലേക്ക് അപ്ഡേറ്റ് ചെയ്തു. 5G കണക്റ്റിവിറ്റി, 4G LTE കണക്റ്റിവിറ്റി വരെ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പഴയ ഐഫോണ്‍ മോഡലുകളെ അപേക്ഷിച്ച് ഇത് അപ്ഗ്രേഡാണ്.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയില്‍ യഥാക്രമം f/1.6 അപ്പേര്‍ച്ചറും f/2.4 അപ്പേര്‍ച്ചറും ഉള്ള വൈഡ് ആംഗിള്‍ ക്യാമറയും അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്ന 12 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളുമായാണ് വരുന്നത്.
 

click me!