ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു: ഐഫോണിനും, പിക്സല്‍ ഫോണിനും വന്‍ ഓഫറുകള്‍

By Web Team  |  First Published Oct 2, 2021, 4:21 PM IST

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും


ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയക്കും അതിലേറെയും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ചില മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ സമയത്ത് അടുത്തിടെ പുറത്തിറക്കിയ നിരവധി ഉല്‍പ്പന്നങ്ങള്‍ അവരുടെ ആദ്യ വില്‍പ്പന ആരംഭിക്കും.

രസകരമെന്നു പറയട്ടെ, ആമസോണും ഒരേ സമയം ഒരു ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നുണ്ട്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ എസ്ഇ, ഗൂഗിള്‍ പിക്‌സല്‍ 4 എ, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ ഫ്‌ലിപ്കാര്‍ട്ട് അതു കൊണ്ടു തന്നെ മികച്ച ഡിസ്‌കൗണ്ടുകള്‍ പ്രത്യേകിച്ചും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഈ ഡീലുകള്‍ ഇപ്പോള്‍ പരിശോധിക്കണം.

Latest Videos

undefined

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്. ഫ്‌ലിപ്കാര്‍ട്ടില്‍ ഈ ഉപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഐഫോണ്‍ 12 ഫ്‌ലിപ്കാര്‍ട്ടില്‍ 49,999 രൂപയ്ക്ക് വില്‍ക്കുന്നു, ഐഫോണ്‍ 12 മിനി 37,999 രൂപയായി കുറഞ്ഞു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൂടാതെ, വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഉപകരണങ്ങള്‍ കൈമാറാനും അവരുടെ പഴയ ഉപകരണങ്ങള്‍ക്ക് പകരമായി 15,800 രൂപ വരെ നേടാനും കഴിയും.

ഗൂഗിള്‍ പിക്‌സല്‍ 4 എ

ഗൂഗിള്‍ പിക്‌സല്‍ 4 എ 25,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ മുമ്പ് 31,999 രൂപയ്ക്ക് വിറ്റിരുന്നു. ആക്‌സിസ് ഐസിഐസിഐ ബാങ്ക് കാര്‍ഡുടമയുമാണെങ്കില്‍, നിങ്ങള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസ്സറും 6 ജിബി റാമും ചേര്‍ന്നാണ് ഗൂഗിള്‍ പിക്‌സല്‍ 4 എ പ്രവര്‍ത്തിക്കുന്നത്. 5.8 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. ഫോണിന് പിന്നില്‍ 12.2 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 3140 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട് ഫോണിലുള്ളത്.G

മോട്ടറോള എഡ്ജ് 20 ഫ്യൂഷന്‍

പുതുതായി പുറത്തിറക്കിയ മോട്ടറോള എഡ്ജ് 20 ഫ്യൂഷനും 19,999 രൂപ വിലക്കിഴിവില്‍ വില്‍ക്കുന്നു. ഫോണിന്റെ 6 ജിബി വേരിയന്റിന് 21,999 രൂപയ്ക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഐസിഐസിഐ ബാങ്കോ ആക്‌സിസ് ബാങ്ക് കാര്‍ഡുടമയോ ആണെങ്കില്‍, ഫോണില്‍ 10 ശതമാനം കൂടുതല്‍ കിഴിവ് ലഭിക്കും. മോട്ടറോള എഡ്ജ് 20 ഫ്യൂഷനില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ ഉണ്ട്. പിന്നില്‍ 108 മെഗാപിക്‌സല്‍ ക്യാമറയും 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുകളുമുണ്ട്. മുന്‍വശത്ത്, മുന്‍വശത്ത് 32 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മോട്ടറോള എഡ്ജ് 20 ഫ്യൂഷന്‍ പ്രവര്‍ത്തിക്കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 800 യു പ്രോസസറിലാണ്.

click me!