ഐഫോണ്‍ 11 അതിന്റെ ഏറ്റവും കുറഞ്ഞ വിലയായ 38,999 രൂപയ്ക്ക് ആമസോണ്‍ സെയിലില്‍, വാങ്ങും മുന്‍പ് അറിയുക...

By Web Team  |  First Published Oct 2, 2021, 9:23 AM IST

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമ്പോള്‍ ഐ ഫോണ്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങി നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിരവധി ഡിസ്‌കൗണ്ടുകള്‍ ഈ സമയത്ത് വാഗ്ദാനം ചെയ്യും


ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍(Great Indian Festival) ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമ്പോള്‍ ഐ ഫോണ്‍(i Phone) ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങി നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിരവധി ഡിസ്‌കൗണ്ടുകള്‍ ഈ സമയത്ത് വാഗ്ദാനം ചെയ്യും. നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ആമസോണ്‍ ഇതിനകം തന്നെ ചില ഡീലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡീല്‍ ഐഫോണ്‍ 11 ല്‍ വാഗ്ദാനം ചെയ്യുന്നു. 68,500 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ഐഫോണ്‍ 11, അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്നിട്ടുണ്ട്.

ഐഫോണ്‍ 11 പുറത്തിറങ്ങിയതിന് ശേഷം ആദ്യമായാണ് 40,000 രൂപയ്ക്ക് താഴെ വില്‍ക്കുന്നത്. വില്‍പ്പന സമയത്ത് ഐഫോണ്‍ 11 38,999 രൂപയ്ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തുന്നു. എങ്കിലും, ആമസോണ്‍ വില്‍പ്പന ലൈവ് ആകുമ്പോള്‍ മാത്രമേ വാങ്ങുന്നവര്‍ക്ക് ഐഫോണ്‍ 11 ഈ വിലയ്ക്ക് വാങ്ങാനാകൂ. ഐഫോണ്‍ 11 ഇപ്പോള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതാണെങ്കിലും ഐഫോണ്‍ 12, ഇപ്പോള്‍ ഐഫോണ്‍ 13 പോലുള്ള പുതിയ മോഡലുകള്‍ ഉണ്ടെങ്കിലും, ഐഫോണ്‍ 11 ഇപ്പോഴും വളരെ മൂല്യവത്തായതാണ്, പ്രത്യേകിച്ചും നിങ്ങള്‍ ഒരു ബജറ്റില്‍ ഒരു ഐഫോണ്‍ നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍. ഐഫോണ്‍ 12 -ന് സമാനമായ ബാറ്ററി ലൈഫ് ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന ഐഫോണ്‍ സവിശേഷതകളും ആസ്വദിക്കാന്‍ ഐഫോണ്‍ 11 നിങ്ങളെ അനുവദിക്കുന്നു. ഇതിന് ഇരട്ട ക്യാമറയുണ്ട്, അത് പകല്‍സമയത്ത് മികച്ച ചിത്രങ്ങള്‍ പകര്‍ത്തുകയും അതുപോലെ തന്നെ ഡെഡിക്കേറ്റഡ് നൈറ്റ് മോഡ് നല്‍കുകയും ചെയ്യുന്നു.

Latest Videos

undefined

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐഫോണ്‍ 11 വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേയോ 5ജി യെയോ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഏറ്റവും വലിയ ചോദ്യം, നിങ്ങള്‍ക്ക് ശരിക്കും 5ജി യും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും വേണോ എന്നതാണ്? തീര്‍ച്ചയായും ഒരു ഐഫോണ്‍ 12 ലഭിക്കുന്നത് നിങ്ങളെ കൂടുതല്‍ മികച്ചതാക്കും, എന്നാല്‍ ഇന്ത്യ ഇപ്പോഴും 5 ജി ലഭിക്കുന്നതിന് വര്‍ഷങ്ങള്‍ അകലെയാണെന്ന് ഓര്‍ക്കണം.

അതിനാല്‍ ഐഫോണ്‍ 11 2021 ല്‍ ഒരു നല്ല ഉപകരണം ആണോ ഇല്ലയോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബജറ്റും ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഐഫോണ്‍ 11 ന് കുറഞ്ഞത് 2025 വരെ ആപ്പിളില്‍ നിന്ന് അപ്ഡേറ്റുകള്‍ ലഭിക്കുന്നത് തുടരുമെന്ന് ഉറപ്പാക്കിയതിനു ശേഷമേ ഇത്തരമൊരു ഡീലിലേക്ക് പോകാവൂ.

click me!