വിലയോ തുച്ഛം, ഗുണമോ മെച്ചം; 108 എംപിയാണ് ക്യാമറ! മറ്റൊരു ചൈനീസ് ഫോണ്‍ കൂടി വരുന്നു

By Web Team  |  First Published Jul 1, 2024, 10:49 AM IST

ഇൻഫിനിക്‌സ് നോട്ട് 40എസ് 4ജിക്ക് 5000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്


ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഇൻഫിനിക്‌സിന്‍റെ പുതിയ മോഡല്‍ ആഴ്‌‌ചകള്‍ക്കകം എത്തും. ഇൻഫിനിക്‌സ് നോട്ട് 40എസ് 4ജി എന്നാണ് പുതിയ സ്മാര്‍ട്ട്‌ഫോണിന്‍റെ പേര്. ഈ വര്‍ഷാദ്യം ഇറങ്ങിയ ഇൻഫിനിക്‌സ് നോട്ട് 40 സിരീസുമായി ഏറെ സാമ്യതകളുള്ളതായിരിക്കും പുതിയ 4ജി ഫോണ്‍. 

ഇന്‍ഫിനിക്‌സ് നോട്ട് 40 5ജി, നോട്ട് 40 പ്രോ 5ജി എന്നിവയുമായി ഡിസൈനില്‍ വലിയ സാമ്യത നോട്ട് 40എസ് 4ജിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് നിറങ്ങളിലാവും ഫോണിന്‍റെ വരവ്. ഹാലോ എഐ ലൈറ്റിംഗ് റിംഗും റീയര്‍ ക്യാമറ സെറ്റപ്പും ത്രീഡി കര്‍വ്‌ഡായ അമോല്‍ഡ‍് ഡിസ്പ്ലെയും ഫോണിന്‍റെ സവിശേഷതകളാണ്. 33 വാട്ട്സ് ഫാക്സ്റ്റ് ചാര്‍ജിംഗ്, 20 വാട്ട്‌സ് വയര്‍ലെസ് മാഗ്‌ചാര്‍ജ്, 108 എംപി സൂപ്പര്‍ സൂം ക്യാമറ, 16 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ്, ജെബിഎല്‍ ശബ്ദം, ഡിസ്പ്ലെ ഫിംഗര്‍പ്രിന്‍റെ എന്നിവ ഇൻഫിനിക്‌സ് 4ജി നോട്ട് 40എസിനുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

Latest Videos

undefined

ഇൻഫിനിക്‌സ് നോട്ട് 40എസ് 4ജിക്ക് 5000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫോണ്‍ എന്ന് വിപണിയിലെത്തും എന്ന കൃത്യമായ തിയതി പുറത്തുവന്നിട്ടില്ല. മോഡലിന്‍റെ വിലവിവരവും പുറത്തുവന്നിട്ടില്ല എങ്കിലും ഇന്ത്യന്‍ വിപണിയില്‍ കുഞ്ഞന്‍ വിലയില്‍ ഏറെ സൗകര്യങ്ങളുള്ള ഫോണായിരിക്കും ഇതെന്നാണ് സൂചന. ഇന്‍ഫിനിക്‌സ് നോട്ട് 40 5ജിയുടെ 8ജിബി+256 വേരിയന്‍റിന് 19,999 രൂപയാണ് ഇന്ത്യയിലെ വില. ഇതിനേക്കാള്‍ വളരെ കുറവായിരിക്കും നോട്ട് 40എസിന് വില വരിക.

Read more: മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!