സ്മാര്‍ട്ട് ഫോണ്‍ വിപണി ഗവേഷണ സ്ഥാപനമായ കനാലിസിന്റേതാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്ത്. ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് ആണ് പട്ടികയില്‍ ഒന്നാമതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിലെ 7.9 മില്യണ്‍ യൂണിറ്റുകളുമാണ് സാംസങ്ങിന്റെ നേട്ടത്തിന് കാരണമായത്. ചൈനീസ് കമ്പനിയായ ഷവോമിയാണ് രണ്ടാമത്. 7.6 മില്യണ്‍ യൂണിറ്റാണ് ഷവോമിയുടെ ഇറക്കുമതി. പോക്കറ്റ് കീറാത്ത ബജറ്റ് ഫ്രണ്ടലി 5ജി മോഡലുകള്‍ വിപണിയില്‍ ഇറക്കിയതാണ് ഇരു കമ്പനികളുടെയും നേട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.
7.2 മില്യണ്‍ യൂണിറ്റുമായി ചൈനീസ് കമ്പനിയായ വിവോയാണ് മൂന്നാം സ്ഥാനത്ത്. നാലാമത് റിയല്‍മി (5.8 മില്യണ്‍ യൂണിറ്റ്). ഓപ്പോയാണ് അഞ്ചാമത്,(4.4 മില്യണ്‍ യൂണിറ്റ്). പ്രീമിയം മോഡലുകളുടെ വിപണിയിലും വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാംസങ്ങ് എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോണ്‍ 14, 13 മോഡലുകളും ഓണ്‍ലൈന്‍ കമ്പനികളുടെ ഫെസ്റ്റിവല്‍ വിപണിയിലൂടെ ആകര്‍ഷണീയ വിലയില്‍ ലഭിച്ചതാണ് വളര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഗവേഷണ സ്ഥാപനമായ കനാലിസിന്റേതാണ് റിപ്പോര്‍ട്ട്.
undefined
വെബ് ഉച്ചകോടി സി.ഇ.ഒ പാഡി കോസ്ഗ്രേവ് രാജിവച്ചു
ന്യൂയോര്‍ക്ക്: ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വെബ് ഉച്ചകോടി സി.ഇ.ഒ പാഡി കോസ്ഗ്രേവ് രാജിവച്ചു. പുതിയ സി.ഇ.ഒയെ ഉടന്‍ നിയമിക്കുമെന്ന് വെബ് ഉച്ചകോടി പ്രതിനിധികള്‍ അറിയിച്ചു. ഇസ്രയേലിനെതിരായ പരാമര്‍ശം വിവാദമായതോടെ ടെക് ഭീമന്‍ കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയിരുന്നു. കൂടുതല്‍ കമ്പനികള്‍ പിന്‍മാറാന്‍ ആരംഭിച്ചതോടെയാണ് കോസ്‌ഗ്രേവ് സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ചത്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിപാടിയെ ബാധിച്ചെന്നും താന്‍ വരുത്തിയ വേദനയ്ക്ക് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു.