കണ്ടാലൊരു കുഞ്ഞന്‍ ഫോണ്‍; പക്ഷേ ക്യാമറ മുതല്‍ 4ജി വരെ വമ്പന്‍ സൗകര്യം, എച്ച്എംഡി 225ന്‍റെ വിവരങ്ങള്‍ ലീക്കായി

By Web Team  |  First Published Aug 1, 2024, 4:26 PM IST

നോക്കിയ 225 4ജി ഫോണിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചരുതാകൃതിയിലാണ് ഫോണിന്‍റെ ഡിസൈന്‍


എച്ച്എംഡിയുടെ ഫീച്ചര്‍ ഫോണായ എച്ച്എംഡി 225 4ജി ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ പുറത്തിറക്കുന്ന തിയതി ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഡിസൈനും നിറവും ക്യാമറയും ബാറ്ററിയും ഡിസ്‌പ്ലെയും അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ ലീക്കായി. മുമ്പിറങ്ങിയ നോക്കിയ 225 4ജിയുടെ റീബ്രാന്‍ഡ് പതിപ്പാണ് എച്ച്എംഡിയുടെ ഈ മോഡല്‍ എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഗാഡ്‌ജെറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്‌തു. 

നോക്കിയ 225 4ജി ഫോണിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചരുതാകൃതിയിലാണ് എച്ച്എംഡി 225 4ജി ഫോണിന്‍റെതായി പുറത്തുവന്നിരിക്കുന്ന ഡിസൈന്‍. 2.4 ഇഞ്ചിന്‍റെ ഐപിഎസ് എല്‍സിഡി സ്ക്രീനാണ് എച്ച്എംഡിയുടെ മോഡലിന് വരിക എന്ന് ലീക്കായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. യൂണിസോക് ടി107 ചിപ്പ്‌സെറ്റാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി ഫ്ലാഷ് ഉള്‍പ്പെടുന്ന രണ്ട് മെഗാപിക്‌സലിന്‍റെ സിംഗിള്‍ ക്യാമറ പിന്നിലായി നല്‍കിയിരിക്കുന്നു. വീഡിയോ ചിത്രീകരിക്കാന്‍ ഈ ക്യാമറയില്‍ സാധിക്കും. റീയര്‍ പാനലില്‍ എച്ച്‌എംഡി ലോഗോ കാണാം. മുന്‍ നോക്കിയ ഫോണ്‍ മോഡലുകളിലേതിന് സമാനമാണ് കീപാഡ്. നീല, പച്ച, പിങ്ക് എന്നീ മൂന്ന് നിറങ്ങളിലാണ് എച്ച്എംഡി 225 4ജി എത്തുന്നത്.  

Latest Videos

undefined

Read more: ചൂരല്‍മലയിലും മേപ്പാടിയിലും മണിക്കൂറുകള്‍ക്കകം 4ജി എത്തി; രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകര്‍ന്ന് ബിഎസ്എന്‍എല്‍

1,450 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററി, ടൈപ്-സി ചാര്‍ജിംഗ് പോര്‍ട്ട്, ഇരട്ട 4ജി എല്‍ടിഇ, എഫ്എം റേഡിയോ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി, 3.5 എംഎം ഓഡിയോ ജാക്ക്, ഐപി 52 റേറ്റിംഗ് എന്നിവയായിരിക്കാം എച്ച്എംഡി 225 4ജി ഫീച്ചര്‍ ഫോണിന്‍റെ മറ്റ് സവിശേഷതകളായി പറയപ്പെടുന്നത്. എന്നാല്‍ വില സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. നോക്കിയയുടെ മുമ്പിറങ്ങിയ നോക്കിയ 225 4ജി ഇപ്പോള്‍ വിലക്കിഴിവോടെ 2,506 രൂപയ്ക്കാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വില്‍ക്കുന്നത്.

Read more: വയനാടിന് കരുതല്‍; ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രത്യേക ടവര്‍ സ്ഥാപിച്ച് ജിയോ, നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!