ഈ വിലക്കിഴിവ് താല്‍ക്കാലികകാല ഓഫര്‍ അല്ല, ഇവ സ്ഥിരം ഓഫറുകളാണ്
ദില്ലി: ഗൂഗിള്‍ പിക്‌സല്‍ 9 സിരീസ് വന്നതോടെ ഇന്ത്യയില്‍ പിക്‌സല്‍ 8 സിരീസ്, പിക്‌സല്‍ 7എ മുന്‍ മോഡലുകളുടെ വില കുറച്ച് കമ്പനി. പിക്‌സല്‍ 8 സിരീസിലെ മൂന്ന് മോഡലുകള്‍ക്കും 7 സിരീസിലെ തെരഞ്ഞെടുക്കപ്പെട്ട മോഡലിനുമാണ് വില കുറച്ചിരിക്കുന്നത്. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ, പിക്‌സല്‍ 8എ എന്നിവയുടെ എല്ലാ വേരിയന്‍റുകളുടെയും വില കുറച്ചിട്ടുണ്ട്.
ഗൂഗിളിന്‍റെ പിക്‌സല്‍ 8 പ്രോയാണ് വിലക്കുറവില്‍ ഏറ്റവും ശ്രദ്ധേയമാവുന്നത്. 1,06,699 രൂപയ്ക്ക് ഇന്ത്യയില്‍ വിറ്റിരുന്ന 128 ജിബി അടിസ്ഥാന വേരിയന്‍റിന് ഇപ്പോള്‍ 99,999 രൂപയെ വിലയുള്ളൂ. പിക്‌സല്‍ 8 ആവട്ടെ 75,999 രൂപയില്‍ നിന്ന് 71,999 രൂപയിലേക്ക് താണു. പിക്‌സല്‍ 8എയ്ക്ക് മൂവായിരവും പിക്‌സല്‍ 7എയ്ക്ക് രണ്ടായിരവും രൂപ വീതവും വില കുറഞ്ഞു. ഈ വിലക്കിഴിവ് താല്‍ക്കാലികകാല ഓഫര്‍ അല്ല. ഇവ സ്ഥിരം ഓഫറുകളാണ്. വരും ആഴ്‌ചകളില്‍ നിന്ന് പിക്‌സല്‍ 8 സിരീസ്, പിക്‌സല്‍ 7എ മോഡലുകളുടെ വിലക്കുറവ് പ്രാബല്യത്തില്‍ വരും. ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയാണ് ഗൂഗിള്‍ ഈ സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. പുതുക്കിയ മുഴുവന്‍ നിരക്കുകളും ചുവടെയുള്ള പട്ടികയില്‍ കാണാം.
undefined
അതേസമയം പുതിയ പിക്‌സല്‍ 9 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ ഓഫ്‌ലൈനായി റിലയന്‍സ് ഡിജിറ്റല്‍, ക്രോമ തുടങ്ങിയ റീടെയ്‌ലര്‍മാര്‍ വഴിയും ലഭ്യമാണ്. പിക്‌സല്‍ 9 സിരീസ് ഫോണുകള്‍ കണ്ട് നേരിട്ട് മനസിലാക്കാന്‍ ബെംഗളൂരു, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ വോക്-ഇന്‍ സെന്‍ററുകള്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിക്‌സല്‍ 9 സിരീസില്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ എന്നീ മോഡലുകളാണ് ഗൂഗിള്‍ ഇന്ത്യയിലടക്കം പുറത്തിറക്കിയിരിക്കുന്നത്.
Read more:
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം