ഇതൊരു സാര്‍വത്രിക പ്രശ്‌നമല്ലെങ്കിലും, നിരവധി പിക്‌സല്‍ 5 എ ഉപയോക്താക്കള്‍ ഉപകരണം അമിതമായി ചൂടാകുന്നുവെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ട്.
മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാണ് ഗൂഗിള്‍ പിക്‌സല്‍ 5എ. ഈ ഫോണ്‍ തങ്ങളുടെ അഭിമാനമെന്നാണ് ഗൂഗിള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ വല്ലാത്തൊരു പ്രശ്‌നമാണ് ഇതിനെ വേട്ടയാടി കൊണ്ടിരിക്കുന്നത്. ഫ്ളാഷും ക്യാമറയും ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ആകുന്നു എന്നതാണ് പ്രശ്‌നം. ഫോണ്‍ അമിതമായി ചൂടാകുന്നതിനെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഗൂഗിള്‍, പക്ഷേ വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്നു കമ്പനി പറയുന്ന. ഉടന്‍ തന്നെ ഒരു പരിഹാരം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
ഇതൊരു സാര്‍വത്രിക പ്രശ്‌നമല്ലെങ്കിലും, നിരവധി പിക്‌സല്‍ 5 എ ഉപയോക്താക്കള്‍ ഉപകരണം അമിതമായി ചൂടാകുന്നുവെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ പരാതികള്‍ അനുസരിച്ച്, 60എഫ്പിഎസി ല്‍ 4കെ വീഡിയോ റെക്കോര്‍ഡിംഗിനായി അതിന്റെ ക്യാമറ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ചില സമയങ്ങളില്‍, അമിത ചൂടാക്കല്‍ മുന്നറിയിപ്പ് 1080പി ല്‍ 30എഫ്പിഎസില്‍ റെക്കോര്‍ഡ് ചെയ്യുന്ന ആളുകളും കണ്ടിട്ടുണ്ട്. ഉപകരണത്തിന്റെ അവലോകന വേളയില്‍, ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ പിക്‌സല്‍ 5 എ ചൂടാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
undefined
ദീര്‍ഘനേരം ക്യാമറ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ എളുപ്പത്തില്‍ ചൂടാക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. വാസ്തവത്തില്‍, പിക്‌സല്‍ 5 എ ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ഒടുവില്‍ 'അരമണിക്കൂറിനുള്ളില്‍' കുറഞ്ഞ ക്യാമറ ഉപയോഗത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്യുന്നു. ഫോണ്‍ യഥാര്‍ത്ഥത്തില്‍ അത്ര ചൂടായിരുന്നില്ലെങ്കിലും പ്രശ്‌നം മുന്നേ അനുഭവപ്പെട്ടിരുന്നു. ക്യാമറ ആപ്പിലെ ഒരു ബഗ് ആയിരിക്കാം പ്രശ്‌നമുണ്ടാക്കുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു.
എന്നിരുന്നാലും, അമിത ചൂടാക്കല്‍ പ്രശ്‌നം സോഫ്റ്റ്‌വെയര്‍ തകരാറല്ലെന്നും പിക്‌സല്‍ 5 എയിലെ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണെന്നും ഒരു വാദമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ 5 ലും സമാനമായ ഒരു പ്രശ്‌നം കണ്ടെത്തയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona