പുതിയ പിക്സല്‍ 6 ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് ഗൂഗിള്‍; കാരണം ഇങ്ങനെ

By Web Team  |  First Published Oct 22, 2021, 5:16 PM IST

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഫോണുകൾക്കു ബുക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. 


ന്യൂയോര്‍ക്ക്: അടുത്തിടെ ടെക് ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചയായ ഫോണ്‍ ലോഞ്ചിംഗ് ആയിരുന്നു ഗൂഗിളിന്‍റെ പിക്സൽ 6  (Google Pixel 6), പിക്സൽ 6 പ്രോ ഫോണുകളുടെത്. എന്നാല്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ താല്‍ക്കാലം വില്‍ക്കില്ലെന്നാണ് പുതിയ വാര്‍ത്ത. ചിപ് ക്ഷാമം കാരണം ഉൽപാദനത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധിയാണു കാരണമെന്നു ഗൂഗിൾ (Google) പറയുമ്പോൾ നേരത്തേയുള്ള പിക്സൽ ഫോണുകൾ ഇന്ത്യയിൽ കാര്യമായി സ്വീകരിക്കപ്പെടാത്തതും കാരണമാണെന്നു സൂചനയുണ്ട്. 

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഫോണുകൾക്കു ബുക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ആണ് ആപ്പിൾ ഒഴികെയുള്ള ഫോൺ നിർമാതാക്കളുടെയെല്ലാം സോഫ്റ്റ്‌വെയർ എങ്കിലും, പിക്സൽ 6 ശ്രേണി വന്നതോടെ ഗൂഗിൾ ഒരു പടി കൂടി മുന്നോട്ടുപോയിട്ടുണ്ട്. 

Latest Videos

undefined

ഗൂഗിള്‍ സ്വന്തമായി രൂപപ്പെടുത്തിയതാണ് പുതിയ ഫോണുകളുടെ ചിപ്. ഗൂഗിൾ പുതിയ ഫോണുകളിൽ ഉപയോഗിക്കുന്നത് ടെൻസർ എന്ന പുതിയ ചിപ്പാണ്. ആൻഡ്രോയ്ഡ് 12 പതിപ്പും ആദ്യമായി അവതരിപ്പിക്കുന്നത് ഈ ഫോണിലാണ്. കഴിഞ്ഞ വർഷം പിക്സൽ 4എ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഗൂഗിള്‍ കാര്യമായ ഒരു ശ്രദ്ധയും താല്‍പ്പര്യവും കാണിക്കുന്നില്ല. 

ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഫോണുകളിൽ 90 ശതമാനത്തിലേറെയും 20,000 രൂപയിൽത്താഴെ വിലയുള്ളതാണ്. അതിനാല്‍ ആപ്പിളിനോട് മത്സരിക്കുന്ന ഗൂഗിള്‍ പിക്സല്‍  ചൈനീസ് ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മ്മാതാക്കളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ കാര്യമായ താല്‍പ്പര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 

click me!