കാലത്തിനൊത്ത് കുതിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ എസ്ഇ4 വരിക അഞ്ച് വിപ്ലവ മാറ്റങ്ങളോടെ

By Web Team  |  First Published Oct 15, 2024, 8:09 AM IST

മുന്‍ഗാമിയില്‍ നിന്ന് കാലത്തിനൊത്ത വമ്പന്‍ മാറ്റങ്ങള്‍ ഐഫോണ്‍ എസ്ഇ4ല്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍


ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹം കാണും, എന്നാല്‍ അതിനുള്ള പണം കൈയില്‍ കാണില്ല. അങ്ങനെയുള്ളവർക്ക് ആശ്വാസം നല്‍കുന്ന ഐഫോണുകളാണ് എസ്ഇ സിരീസ്. മറ്റ് ബ്രാന്‍ഡുകളുടെ ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഇതിനുണ്ടെങ്കിലും ആപ്പിളിന്‍റെ മറ്റ് ഫോണുകളുമായി തട്ടിച്ചുനോക്കിയാല്‍ ഐഫോണ്‍ എസ്ഇ4 ബജറ്റ് ഫ്രണ്ട്‍ലിയാണ്. ഐഫോണ്‍ എസ്ഇ4ല്‍ വരാനിരിക്കുന്ന അഞ്ച് പ്രധാന അപ്ഡേറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. 

2025ന്‍റെ ആദ്യം ഐഫോണ്‍ എസ്ഇ4 പുറത്തിറക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ഇതിനകം ഏറെ ലീക്കുകള്‍ ഈ ഫോണിനെ കുറിച്ച് പ്രത്യേക്ഷപ്പെട്ടു. ഇതില്‍ ചർച്ചയായിരിക്കുന്ന അഞ്ച് ഫീച്ചറുകള്‍ ഇവയാണ്. 

Latest Videos

undefined

1. 48 എംപി പ്രധാന ക്യാമറയാണ് ഐഫോണ്‍ എസ്ഇ4ല്‍ വരാനിട. മുന്‍ എസ്ഇ മോഡലുകളില്‍ നിന്നുള്ള വന്‍ അപ്ഡേറ്റായിരിക്കുമിത്. 

2. ഒരു 48 എംപി ക്യാമറ മാത്രമായിരിക്കും പിന്‍ഭാഗത്ത് എങ്കിലും രണ്ട് ഫോക്കല്‍ ലെങ്തുകളുണ്ടാകും. 1എക്സ്, 2എക്സ് സൂം ഇത് പ്രദാനം ചെയ്യും. 48 എംപി സെന്‍സറില്‍ നിന്ന് ഒപ്റ്റിക്കല്‍ സൂമിലേക്ക് മാറ്റം സംഭവിക്കുന്ന രീതിയിലാണിത് രൂപകല്‍പന ചെയ്യുന്നത് എന്നാണ് വിവരം. 

3. 6.1 ഇഞ്ചിന്‍റെ ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഐഫോണ്‍ എസ്ഇ4ല്‍ വരാന്‍ സാധ്യത. മുന്‍ എസ്ഇ ഫോണുകളില്‍ ആപ്പിള്‍ എല്‍സിഡി സ്ക്രീനായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. 

4. യൂറോപ്യന്‍‍ യൂണിയന്‍റെ മാർഗനിർദേശങ്ങള്‍ അനുസരിച്ച് യുഎസ്ബി-സി ചാർജിംഗ്, ഡാറ്റാ ട്രാന്‍സ്ഫർ സംവിധാനം ഫോണില്‍ വരുമെന്നതാണ് മറ്റൊരു സൂചന. ഇതും ഗെയിം ചേഞ്ചറായിരിക്കും. 

5. മുന്‍കാല ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡിയും ഐഫോണ്‍ എസ്ഇ4ലേക്ക് വരുമെന്ന് വാർത്തകള്‍ സൂചിപ്പിക്കുന്നു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. എന്തായാലും 2025ന്‍റെ തുടക്കത്തില്‍ ഐഫോണ്‍ എസ്ഇ4 കൈകളിലെത്തും. 

Read more: വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റത്തിന് മെറ്റ; പുതിയ ഫീച്ചർ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!