നിരാശയും പ്രതീക്ഷയുമായി സാംസങ് ഗ്യാലക്‌സി എസ്25 സീരീസ്; 200 എംപി ക്യാമറയുമായി ഞെട്ടിക്കാന്‍ എസ്25 അള്‍ട്ര

By Web Team  |  First Published Jun 20, 2024, 9:17 AM IST

വരാനിരിക്കുന്ന ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+ എന്നിവയുടെ മുന്‍ക്യാമറയിലും മാറ്റമുണ്ടാവില്ല


ദില്ലി: സാംസങിന്‍റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ ഗ്യാലക്‌സി എസ്25, ഗ്യാലക്‌സി എസ്25+. ഗ്യാലക്‌സി എസ്25 അള്‍ട്ര എന്നിവ അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാലക്‌സി എസ്24ലുള്ള അതേ റിയര്‍ ക്യാമറ സെന്‍സറായിരിക്കും എസ്25ലുമുണ്ടാവുക എന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്തുവരുന്നത്. എസ്25+ന്‍റെ ക്യാമറയിലും മാറ്റമുണ്ടാവില്ല. എന്നാല്‍ എസ്25 അള്‍ട്രയില്‍ വന്‍ ക്യാമറ അപ്‌ഡേറ്റ് വരും. 

ഗ്യാലക്‌സിക്ലബിന്‍റെ അപ്‌ഡേറ്റ് പ്രകാരം സാംസങ് വരാനിരിക്കുന്ന ഗ്യാലക്‌സി എസ്‌25ല്‍ ക്യാമറ അപ്‌ഡേറ്റ് ചെയ്യാന്‍ സാധ്യതയില്ല.  അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ 50 മെഗാപിക്സല്‍ പ്രധാന ക്യാമറയുമായി എത്തുന്ന നാലാമത്തെ ഗ്യാലക്സി എസ് സീരീസ് ഫോണായിരിക്കും എസ്25. ഗ്യാലക്‌സി എസ്24, ഗ്യാലക്സി എസ്23, ഗ്യാലക്സി22 എന്നിവയ്ക്ക് നിലവില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണുള്ളത്. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+ എന്നിവയില്‍ 12 മെഗാപിക്സല്‍ മുന്‍ ക്യാമറയാണുണ്ടാവുക. എസ് സീരീസിലെ മുന്‍ ഫോണുകളില്‍ നിന്ന് സെല്‍ഫി ക്യാമറയുടെ കാര്യത്തിലും മാറ്റമൊന്നുമുണ്ടാകില്ല എന്ന് വ്യക്തം. സെന്‍സര്‍ സൈസ് അടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 

Latest Videos

undefined

എന്നാല്‍ ഗ്യാലക്സി എസ്25 അള്‍ട്രായില്‍ വലിയൊരു ക്യാമറ അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു. 200 മെഗാപിക്സല്‍ പ്രധാന ക്യാമറയും 50 മെഗാപിക്‌സല്‍ സെന്‍സറിലുള്ള 5x ഒപ്റ്റിക്കള്‍ സൂമും 50 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും 3x സൂമോടെ 50 മെഗാപിക്സല്‍ ടെലിഫോട്ടോ സെന്‍സറുമുണ്ടാകും എന്നാണ് സൂചന. ഗ്യാലക്സി എസ്24 അള്‍ട്രായില്‍ നിന്ന് അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 3x സെന്‍സര്‍ എന്നിവയില്‍ മാറ്റം പ്രതീക്ഷിക്കുന്നു. ഗ്യാലക്സി എസ്25 4000 എംഎച്ച് ബാറ്ററിയുമായി തന്നെയാവും എത്തുക. വാനില മോഡലില്‍ 6.36 ഇഞ്ച് ഡിസ്‌‌പ്ലെയാണ് ഉണ്ടാവുക എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

Read more: ഇൻസ്റ്റഗ്രാമിന് അപരനെത്തി; ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാമെന്നത് സവിശേഷത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!