ഷവോമി മാറിചിന്തിക്കുന്നു; എംഐ ബ്രാന്‍റിംഗ് ഒഴിവാക്കുന്നു

By Web Team  |  First Published Aug 26, 2021, 8:21 AM IST

 ബ്രാന്‍ഡിംഗിലെ ഈ മാറ്റം കമ്പനി അടുത്തിടെ പുറത്തിറക്കിയ മിക്‌സ് 4 സ്മാര്‍ട്ട്‌ഫോണില്‍ ആരംഭിച്ചു. ഇനി വരാനിരിക്കുന്ന കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഈ പാത പിന്തുടരുമെന്ന് ഷവോമി വക്താവ് അറിയിച്ചു. 
 


ലോകത്തിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറിയതോടെ ഷവോമി മാറിചിന്തിക്കുന്നു. ഇനി, ഒപ്പം എംഐ ഉണ്ടാകില്ല. ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ വലിയ മാറ്റം. ബ്രാന്‍ഡിംഗിലെ ഈ മാറ്റം കമ്പനി അടുത്തിടെ പുറത്തിറക്കിയ മിക്‌സ് 4 സ്മാര്‍ട്ട്‌ഫോണില്‍ ആരംഭിച്ചു. ഇനി വരാനിരിക്കുന്ന കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഈ പാത പിന്തുടരുമെന്ന് ഷവോമി വക്താവ് അറിയിച്ചു. 2021 മൂന്നാം പാദം മുതല്‍ നിലവില്‍ വരുന്ന മാറ്റം കുറച്ച് കാലത്തിനുള്ളില്‍ ആഗോള വിപണിയിലെ എല്ലാ മാര്‍ക്കറ്റുകളിലും നിലവില്‍ വരും എന്നാണ് ഷവോമി അറിയിക്കുന്നത്.

കമ്പനി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പേരുകേട്ടതാണെങ്കിലും, ടെലിവിഷനുകള്‍, ലാപ്‌ടോപ്പുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ ഫ്രയറുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്‌കൂട്ടറുകള്‍, റോബോട്ടുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ സ്മാര്‍ട്ട് ഹോം, ജീവിതശൈലി, കമ്പ്യൂട്ടിംഗ് വിഭാഗങ്ങളില്‍ ഷവോമി നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ന് എംഐ ബ്രാന്‍ഡ് വഹിക്കുന്നുണ്ട്. എന്നാല്‍, വരാനിരിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങളില്‍ അത് ഉണ്ടാവില്ലെന്നതാണ് സത്യം.

Latest Videos

undefined

എംഐ ബ്രാന്‍ഡ് വഹിക്കുന്ന ഷവോമിയുടെ ആദ്യ ഉല്‍പ്പന്നം യഥാര്‍ത്ഥത്തില്‍ ഒരു സ്മാര്‍ട്ട്‌ഫോണല്ല, പക്ഷേ അത് തീര്‍ച്ചയായും സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ എംഐയുഐ എന്ന ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു. അതിന്റെ ആന്‍ഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്ന് 12.5 പതിപ്പില്‍ എത്തിനില്‍ക്കുന്നു. 2011 അവസാനത്തോടെ, ഷവോമി അതിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എംഐ 1. പുറത്തിറക്കി. 

ക്വാല്‍കോമിന്റെ ഡ്യുവല്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ എസ് 3 ചിപ്‌സെറ്റ്, 1 ജിബി റാം, 4 ഇഞ്ച് 854- 480 റെസല്യൂഷന്‍ എല്‍സിഡി പാനല്‍ എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളായിരുന്നു ആദ്യ ഫോണില്‍ ഉണ്ടായിരുന്നത്. 2013 ന്റെ അവസാനത്തില്‍, ഷവോമി ആന്‍ഡ്രോയ്ഡ് കരുത്തില്‍ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു, എന്നാല്‍ കൂടുതല്‍ നിര്‍ണായകമായി മാറിയത് ഇന്ത്യ ആയിരുന്നു. ചൈനയ്ക്ക് പുറത്ത് ലോഞ്ച് ചെയ്ത ഷവോമിയുടെ ആദ്യ ഉല്‍പ്പന്നങ്ങള്‍ എംഐ 3ഉം ഷവോമി 2 ഉം ആയിരുന്നു.

എംഐ, റെഡ്മി, പോക്കോ എന്നീ മൂന്ന് ബ്രാന്‍ഡുകളാണ് ഷവോമി നിലവില്‍ പുറത്തിറക്കുന്നത്. വൈകാതെ, ആ ലിസ്റ്റും ഇല്ലാതാവുകയാണ്. നേരത്തെ തന്നെ ഇവയെല്ലാം തന്നെ ഷവോമിയില്‍ നിന്നും വേര്‍പിരിയുകയും പരസ്പരം മത്സരിക്കുന്ന ബ്രാന്‍ഡുകളായി മാറുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!