ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും.
ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കും.
ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്ക് കീഴിലുള്ള എല്ലാ ഡീലുകളും ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വില്‍പനയില്‍ ലഭ്യമാകുന്ന ചില മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളില്‍ ചിലത് പ്രഖ്യാപിച്ചു. ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍ പ്രകാരം നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ചില മികച്ച മൊബൈല്‍ ഓഫറുകള്‍ ഇതാ:
undefined
പോക്കോ എം 3
പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 SoC ആണ് ഇത് പ്രവര്‍ത്തിക്കുന്നത്, കൂടാതെ 4GB റാമും 64GB ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. 48 മെഗാപിക്‌സല്‍ (വൈഡ്), 2 മെഗാപിക്‌സല്‍ (മാക്രോ), 2 മെഗാപിക്‌സല്‍ (ഡെപ്ത്) സെന്‍സറുകളുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ എം 3 ന് ഉള്ളത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. സ്മാര്‍ട്ട്‌ഫോണിന് വലിയ 6000 mAh ബാറ്ററിയുണ്ട്, 22.5W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.
ഓപ്പോ A53
ഓപ്പോ A53 നിലവില്‍ 15,990 രൂപ വിലയുള്ളത് 3000 രൂപ കുറച്ചു 12,990 രൂപയ്ക്ക് ലഭിക്കും. 6.52 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് മീഡിയടെക് ഡൈമെന്‍സിറ്റി 700 പ്രോസസ്സറാണ് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ 53 ല്‍ ഉള്ളത്. സെല്‍ഫികള്‍ക്കോ വീഡിയോ കോളിംഗിനോ വേണ്ടി 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.
മോട്ടറോള G60
മോട്ടറോള ജി 60 ബിഗ് ബില്ല്യണ്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി 15,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ നിലവില്‍ 18,149 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണിന് വലിയ 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ട്. ഇത് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 732 ജി പ്രോസസ്സറില്‍ 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ചേര്‍ക്കുന്നു. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 32 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി 60 ല്‍ ഉള്ളത്. ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ വലിയ 6000 എംഎഎച്ച് ബാറ്ററിയുണ്ട്.
മൈക്രോമാക്‌സ് ഇന്‍ നോട്ട് 1
മൈക്രോമാക്‌സില്‍ നിന്നുള്ള ഐഎന്‍ നോട്ട് 1 ന് നിലവിലെ വിലയായ. 10,999. രൂപയില്‍ നിന്നും ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി ഇത് 9499 രൂപയ്ക്ക് ലഭ്യമാകും. ഈ ഫോണിന് 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ ഉണ്ട്, മീഡിയടെക് ഹീലിയോ ജി 85 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 16 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. ഐഎന്‍ നോട്ട് 1 ന് 5000 എംഎഎച്ച് ബാറ്ററിയുണ്ട്, 18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ആപ്പിളിന്റെ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ എസ്ഇ എന്നിവയും ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി കുത്തനെ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാലും, ഇവയുടെ കൃത്യമായ ഡിസ്‌ക്കൗണ്ടു തുക ഉപകരണങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ഫ്‌ലിപ്കാര്‍ട്ട് മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യും.