വിശ്വസിച്ച് വാങ്ങാം; 12000 രൂപയില്‍ താഴെ വില വരുന്ന മികച്ച അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍

By Web Team  |  First Published Oct 8, 2024, 11:10 AM IST

5ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നതും വില 12,000ത്തില്‍ താഴെയുള്ളതുമായ അഞ്ച് മികച്ച സ്‌മാര്‍ട്ട്ഫോണുകള്‍ പരിചയപ്പെടാം 


തിരുവനന്തപുരം: സ്‌മാര്‍ട്ട്ഫോണുകള്‍ വാങ്ങാനായി അധികം പണം ചിലവഴിക്കാനില്ലാത്തവരുണ്ട്. അവര്‍ക്കായി 12,000 രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച സ്‌മാര്‍ട്ട്ഫോണുകളെ പരിചയപ്പെടുത്താം. ഇവയെല്ലാം 5ജി ഹാന്‍ഡ്‌സെറ്റുകളാണ്. ഫോണുകളുടെ വിലയും ഫീച്ചറുകളും നോക്കാം. 

1. സാംസങ് ഗ്യാലക്‌സി എം15 5ജി- 10,999 രൂപ

Latest Videos

10,999 രൂപ വിലയില്‍ ലഭ്യമാകുന്ന സാംസങിന്‍റെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണാണ് ഗ്യാലക്‌സി എം15 5ജി. 6.5 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലെയില്‍ വരുന്ന ഫോണ്‍ 6,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ളതാണ്. ദിവസം മുഴുവനുള്ള ഉപയോഗത്തിന് ഈ ഫോണ്‍ സഹായകമാകും. 128 ജിബി സ്റ്റോറേജിന് പുറമെ മൈക്രോ എസ്‌ഡി കാര്‍ഡ് ഇടാനും കഴിയും. 

2. മോട്ടോറോള ജി45 5ജി- 11,999 രൂപ

പന്ത്രണ്ടായിരത്തില്‍ താഴെ വില വരുന്ന ഏറ്റവും കരുത്തുറ്റ ഫോണുകളിലൊന്നാണ് മോട്ടോറോള ജി45. 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകുന്ന ഫോണില്‍ സ്‌നാപ്‌ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 ചിപ്പും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനത്തിലുള്ള ഫോണിന് വരുന്നത് 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെയാണ്. 

3. നോക്കിയ ജി42 5ജി- 11,499 രൂപ

നോക്കിയ ജി42 ഉം 5ജി നെറ്റ്‌വര്‍ക്കിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. 6 ജിബിയിലാണ് അടിസ്ഥാന മോഡല്‍ വരുന്നത്. മള്‍ട്ടി-ടാസ്‌കിംഗ് ഉറപ്പുനല്‍കുന്ന ഈ ഫോണിനുള്ളത് 5,000 എംഎഎച്ച് ബാറ്ററിയും 20 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമാണ്. ട്രിപ്പിള്‍ റീയര്‍-ക്യാമറ സെറ്റപ്പിലുള്ള ഫോണില്‍ 50 എംപി എഐ ക്യാമറയുമുണ്ടെന്നത് സവിശേഷത. 

4. പോക്കോ എം6 പ്രോ 5ജി- 10,749

പതിനൊന്നായിരം രൂപയില്‍ താഴെ വില വരുന്ന പോക്കോ എം6 പ്രോ 5ജി സ്‌നാപ്‌ഡ്രാഗണ്‍ 4 ജെനറേഷന്‍ 2 എസ്‌ഒസി അടിസ്ഥാനത്തിലുള്ള സ്‌മാര്‍ട്ട്ഫോണാണ്. 6.79 ഇഞ്ച് ഫുള്‍എച്ച്‌ഡി+ ഡിസ്‌പ്ലെയാണ് ഇതിന് വരുന്നത്. മികച്ച ഡിസൈനിലുള്ള സ്‌മാര്‍ട്ട്ഫോണുകളിലൊന്ന് കൂടിയാണിത്. 

5. റിയല്‍മീ നാര്‍സ്സോ എന്‍65 5ജി- 10,499 രൂപ

ഈ സെഗ്മെന്‍റില്‍ വരുന്ന ഏറ്റവും മികച്ച ഡിസൈനിലുള്ള സ്‌മാര്‍ട്ട്ഫോണുകളിലൊന്ന് എന്നതാണ് റിയല്‍മീ നാര്‍സ്സോ എന്‍65 5ജിക്കുള്ള വിശേഷണം. ഡൈമന്‍സിറ്റി 6300 എസ്‌ഒസി ആണ് ചിപ്. ഏതാണ്ട് ഇതേ വിലയിലുള്ള അനേകം സ്‌മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള ചിപ്പാണിത്. വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റും വലിയ ഡിസ്പ്ലെയും റിയല്‍മീ നാര്‍സ്സോ എന്‍65യുടെ സവിശേഷതയാണ്. 

Read more: റേഞ്ചിനോട് പോകാന്‍ പറ! എവിടെ പോയാലും വീട്ടിലെ ബിഎസ്എന്‍എല്‍ വൈഫൈ ഫോണില്‍ ഉപയോഗിക്കാം, 'സര്‍വ്വത്ര' കേരളത്തിലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!