ഫേസ്ബുക്ക് ഉടന്‍ തന്നെ വിപണിയില്‍ ആദ്യമായി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്നു റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന മോണിറ്റര്‍ സഹിതം രണ്ട് ക്യാമറകളുമായി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഒരുങ്ങുന്നു.
ഫേസ്ബുക്ക് ഉടന്‍ തന്നെ വിപണിയില്‍ ആദ്യമായി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്നു റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന മോണിറ്റര്‍ സഹിതം രണ്ട് ക്യാമറകളുമായി സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഒരുങ്ങുന്നു. പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ് എന്ന വീഡിയോ കോളിംഗ് ഉപകരണങ്ങള്‍ക്കു പുറമെ ഫേസ്ബുക്ക് ഒരു ഗാഡ്‌ജെറ്റും ആംഭിച്ചിട്ടില്ല. ഇതൊന്നും ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുമില്ല. എങ്കിലും, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നു.
2022 ഓടെ ഫേസ്ബുക്ക് ആദ്യത്തെ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുന്നതിനായി കൈത്തണ്ടയില്‍ നിന്ന് നീക്കം ചെയ്യാവുന്ന രണ്ട് ക്യാമറകളും ഡിസ്‌പ്ലേയും ഈ സ്മാര്‍ട്ട് വാച്ചില്‍ വരും. വാച്ചിന് മുന്‍വശത്ത് ഒരു ക്യാമറയും മറ്റൊന്ന് പിന്‍വശത്തുമായിരിക്കും. ഫേസ്ബുക്ക് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്യാമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍വശത്തെ ക്യാമറ വീഡിയോ കോളിംഗ് ആവശ്യങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു. എങ്കിലും, സെക്കന്‍ഡ് ക്യാമറ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമില്‍ നിന്ന് വാച്ച് വേര്‍പെടുത്തേണ്ടതാണ്.
undefined
ബാക്ക്പാക്കുകള്‍ പോലുള്ളവയിലേക്ക് ക്യാമറ അറ്റാച്ചുചെയ്യാന്‍ ഉപയോഗിക്കുന്ന ആക്‌സസറികള്‍ക്കായി ഫേസ്ബുക്ക് മറ്റ് കമ്പനികളുമായി സഹകരിക്കുമെന്ന് വെര്‍ജ് പറയുന്നു. ഫേസ്ബുക്ക് ഉപയോക്താക്കള്‍ വാച്ച് ഉപയോഗിക്കുന്നതുപോലെ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കണമെന്ന് സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമാത്രമല്ല, കൂടുതല്‍ ഉപഭോക്തൃ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക് കൂടുതല്‍ പദ്ധതികളുണ്ട്.
ഫേസ്ബുക്ക് സ്മാര്‍ട്ട് വാച്ചിനെക്കുറിച്ചുള്ള മറ്റൊരു രസകരമായ കാര്യം, പ്രവര്‍ത്തിക്കാന്‍ ഒരു സ്മാര്‍ട്ട്‌ഫോണുമായി ഒരു കണക്ഷന്‍ ആവശ്യമില്ല എന്നതാണ്. എല്‍ടിഇ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനായി യുഎസില്‍ ഇതൊരു മികച്ച കാരിയറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. വാച്ച് വെള്ള, കറുപ്പ്, ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
വിലനിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, സ്മാര്‍ട്ട് വാച്ചിന് ഏകദേശം 29,000 രൂപ വില വന്നേക്കാമെന്ന് ഫേസ്ബുക്ക് വൃത്തങ്ങള്‍ ദി വെര്‍ജിനോട് പറഞ്ഞു. എങ്കിലും, ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. സ്മാര്‍ട്ട് വാച്ചിന്റെ പേരും ഫേസ്ബുക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല.