ആപ്പിളും സാംസങ്ങും തമ്മിലുള്ള ബന്ധങ്ങള്‍ അടുത്ത വര്‍ഷത്തോടെ അവസാനിക്കുന്നു

By Web Team  |  First Published Jan 12, 2023, 1:17 PM IST

ഇപ്പോള്‍ ഇതാ സാംസങ്ങുമായുള്ള ബന്ധം ആപ്പിള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്‍റെ ടെക് ലേഖകന്‍ മാര്‍ക് ഗുര്‍മാനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


സന്‍ഫ്രാന്‍സിസ്കോ: മൊബൈല്‍ വിപണിയില്‍ ബദ്ധവൈരികള്‍ ആണെങ്കിലും ആപ്പിളും സാംസങ്ങും തമ്മിലുള്ള ചില ബന്ധങ്ങള്‍ ടെക് ലോകത്ത് പരസ്യമാണ്. ഐഫോണ്‍ നിര്‍മ്മാണത്തിന് അടക്കം നിരവധി അനുബന്ധ ഉപകരണങ്ങള്‍ സാംസങ്ങ് ആപ്പിളിന് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. അതില്‍ പ്രധാനം ഫോണ്‍ ഡിസ്പ്ലേയാണ്.

ഇപ്പോള്‍ ഇതാ സാംസങ്ങുമായുള്ള ബന്ധം ആപ്പിള്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്‍റെ ടെക് ലേഖകന്‍ മാര്‍ക് ഗുര്‍മാനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഉപയോഗിക്കുന്ന സാംസങ്ങ്, എല്‍ജി ഡിസ്പ്ലേ പ്ലാനുകള്‍ ഉപേക്ഷിച്ച് സ്വന്തം നിലയില്‍ പാനലുകള്‍ നിര്‍മ്മിച്ച് അതിലേക്ക് മാറാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.

Latest Videos

undefined

അടുത്ത ആപ്പിള്‍ വാച്ച് മുതല്‍ ആയിരിക്കും ആപ്പിള്‍ തങ്ങളുടെ സ്വന്തം പാനല്‍ ഉപയോഗിക്കുക എന്നാണ് വിവരം. തേര്‍ഡ് പാര്‍ട്ടി നിര്‍മ്മാതാക്കളെയാണ് പാനല്‍ നിര്‍മ്മാണത്തിന് ആപ്പിള്‍ ഉപയോഗിക്കുക എന്നാണ് വിവരം. അതിനായി സാങ്കേതിക വിദ്യ കൈമാറും. അതേ സമയം വിപണിയിലെ എതിരാളികളായ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കുന്നതിലും മെച്ചവും, ലാഭവും ഇതാണ് എന്നാണ് ആപ്പിള്‍ കരുതുന്നത്. 

അടുത്ത വര്‍ഷം ഇറങ്ങുന്ന ആപ്പിള്‍ വാച്ച് അള്‍ട്രയില്‍ ആയിരിക്കും ആപ്പിള്‍ തങ്ങളുടെ സ്വന്തം ഡിസ്പ്ലേ പാനല്‍ പരീക്ഷിക്കുക. ഇതുവരെ ഇറങ്ങിയ ആപ്പിള്‍ വാച്ചുകളില്‍ ഏറ്റവും വില കൂടിയ മോഡല്‍ ആയിരിക്കും ഇതെന്നാണ് വിവരം. 2018 മുതല്‍ സ്വന്തം ഡിസ്പ്ലേ പാനല്‍ ഉപയോഗിക്കാനുള്ള ആപ്പിള്‍ നീക്കങ്ങളാണ് ആറുവര്‍ഷത്തിന് ശേഷം ഇതോടെ പൂര്‍ത്തിയാകുന്നത്. 

അടുത്തിടെ നടത്തിയ ഗുണനിലവാര പരിശോധനകളില്‍ ആപ്പിള്‍ ഡിസ്പ്ലേ പാനല്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് ആപ്പിളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗിന്‍റെ ടെക് ലേഖകന്‍ മാര്‍ക് ഗുര്‍മാന്‍ പറയുന്നു. എന്നാല്‍ എപ്പോള്‍ ആപ്പിള്‍ ഐഫോണില്‍ അടക്കം ആപ്പിള്‍ സ്വന്തം ഡിസ്പ്ലേയുമായി എത്തുമെന്ന് വ്യക്തമല്ല. 

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ ടാറ്റ; 5000 കോടിയുടെ ഇടപാട്.!

ഇന്ത്യയിൽ ചുവടുറപ്പിക്കാനുറച്ച് ആപ്പിൾ ? അവസരങ്ങളുമായി കമ്പനിയുടെ കരിയർ പേജ്

click me!