iPhone SE 3 launch date : ഐഫോണ്‍ എസ്ഇ 3 എന്ന് ഇറങ്ങും, ഡിസൈന്‍; നിര്‍ണ്ണായക വിവരങ്ങള്‍

By Web Team  |  First Published Jan 17, 2022, 11:06 AM IST

അതേ സമയം ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറങ്ങുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 


പ്പിള്‍ പ്രേമികളും, ആപ്പിളിലേക്ക് അപ്ഗ്രേഡ് ആഗ്രഹിക്കുന്ന ആന്‍ഡ്രോയ്ഡ് പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മോഡലാണ് ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ പുതിയ പതിപ്പ്. ഐഫോണ്‍ എസ്ഇ 3 (Apple IPhone SE) എന്ന് ടെക് ലോകം വിളിക്കുമെങ്കിലും ആപ്പിള്‍ ചിലപ്പോള്‍ ഐഫോണ്‍ എസ്ഇ 2022 എന്നായിരിക്കും ഈ ഫോണിനെ വിളിക്കുക. എന്തായാലും ആപ്പിളിന്‍റെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ചിപ്പ് സെറ്റ് തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക എന്നാണ് വിവരം.

അതേ സമയം ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറങ്ങുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പക്ഷെ ഇപ്പോള്‍ ഇതാ എന്ന് എസ്ഇ പുതിയ മോഡല്‍ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലൂംബെര്‍ഗ് ടെക് അനലിസ്റ്റ് മാര്‍ക്ക് ഗുര്‍മാന്‍ പറയുന്നത്, മാര്‍ച്ച് അവസാനമോ, അല്ലെങ്കില്‍ 2022 ഏപ്രില്‍ ആദ്യമോ ആപ്പിള്‍ ഈ ഫോണ്‍ പുറത്തിറക്കും എന്നാണ്. വെര്‍ച്വലായി ആയിരിക്കും ഫോണ്‍ പുറത്തിറക്കല്‍.

Latest Videos

undefined

ഇതുവരെ പുറത്തുവന്ന വിവിധ ലീക്കുകള്‍ അനുസരിച്ച് ഐഫോണ്‍ എസ്ഇ 3 അതിന്‍റെ പിന്‍ഗാമികളായ ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ XR എന്നിവയുടെ പോലെ ഉണ്ടാകും എന്നാണ് വിവരം. നോച്ചും ഫേസ് ഐഡിയും മുന്‍ ഡിസ്പ്ലേയില്‍ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പാണ്. പിന്നില്‍ ഒറ്റ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 5.69 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിന്. ഏതൊക്കെ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും എന്നത് ഇപ്പോഴും വിവരം ലഭ്യമല്ല.

5ജി പ്രവര്‍ത്തനക്ഷമതയോടെയാണി ഈ ഫോണ്‍ എത്തുക. എ15 ബയോണിക് ചിപ്പാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. ഐഫോണ്‍ എസ്ഇ 3ക്ക് 128 ജിബി, 64 ജിബി രണ്ട് പതിപ്പുകള്‍ ഉണ്ടാകും എന്നാണ് ചില ലീക്കുകള്‍ നല്‍കുന്ന സൂചന. 12എംപി സിംഗിള്‍ ക്യാമറയായിരിക്കും ഫോണിനുണ്ടാകുക.
 

click me!