2022 ല്‍ നത്തിംഗ് ഫോണുകള്‍ വിപണിയില്‍ എത്തി. വിപണിയില്‍ നല്ല സ്വീകരണമാണ് ഫോണിന് ലഭിച്ചത്.
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഫോണാണ് നത്തിംഗ്. വണ്‍പ്ലസ് എന്ന ഫോണ്‍ ബ്രാന്‍റിന് ഉയര്‍ച്ചയുണ്ടാക്കിയ കാൾ പേയി നിന്നുള്ള ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് അതിന്റെ ആദ്യ ഉൽപ്പന്നമായ ഇയർ (1) ഇയർബഡുകൾ 2021-ലാണ് പുറത്തിറക്കിയത്. അതിന് പിന്നാലെ 2022 ല്‍ നത്തിംഗ് ഫോണുകള്‍ വിപണിയില്‍ എത്തി. വിപണിയില്‍ നല്ല സ്വീകരണമാണ് ഫോണിന് ലഭിച്ചത്.
എന്നാല്‍ നത്തിംഗ് ഫോണ്‍ 2 എപ്പോള്‍ വരും എന്നതില്‍ വലിയ അഭ്യൂഹങ്ങളാണ് നിലനിന്നിരുന്നത്. അടുത്തൊന്നും നത്തിംഗ് ഫോണ്‍ 2 ചിലപ്പോള്‍ എത്താന്‍ സാധ്യതയില്ലെന്നാണ് കഴിഞ്ഞ മാസം വരെ വാര്‍ത്തകള്‍ എത്തിയത്. ഇത് നത്തിംഗ് ഫോണ്‍ പ്രേമികളെ നിരാശരാക്കിയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
undefined
കാൾ പേയി തന്നെയാണ് ഇന്‍വേഴ്സ് സ്പോക്കിന് നല്‍കിയ അഭിമുഖത്തിലാണ് അടുത്ത ജനറേഷന്‍ നത്തിംഗ് ഫോണ്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വര്‍ഷം തന്നെയാണ് ഫോണ്‍ പുറത്തിറക്കുക എന്നാണ് കാള്‍ പറയുന്നത്. എന്നാല്‍ ആഗോള വ്യാപകമായി നത്തിംഗ് ഫോണ്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ് കാളിന്‍റെ പ്രഖ്യാപനം.
ഈ വർഷാവസാനം നത്തിംഗ് ഫോണ്‍ 2 സ്മാർട്ട്‌ഫോൺ പ്രതീക്ഷിക്കാം. ഇത് ഒരു പ്രീമിയം മോഡലായിരിക്കും പ്രധാനമായും യുഎസിലായിക്കും ഈ ഫോണ്‍ വിൽപ്പനയ്‌ക്കെത്തുക. 2021ലെ 24 വിപണിയുടെ കാര്യത്തിൽ ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന യുഎസ് പെയ് അഭിപ്രായപ്പെട്ടു. കമ്പനി ഇതുവരെ ഒരു ദശലക്ഷത്തിലധികം നത്തിംഗ് ഫോണുകള്‍ വിറ്റതായി കാള്‍ പെയി പറയുന്നു.
ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ മാറ്റം വരുത്തുന്ന തീരുമാനവുമായി ഗൂഗിള്‍
സ്മാർട്ട് ഫോൺ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഫോണിനെ കുറിച്ച് പറയുന്നൊരു ലേഖനം, കൗതുകമായി ചിത്രം