വാര്‍ഷിക പ്ലാനുകള്‍ ഉള്ളപ്പോള്‍ ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യുന്നതെന്തിന്? ഏതാണ് ബെസ്റ്റ് എന്നു നോക്കാം!

By Web Team  |  First Published May 17, 2020, 6:22 PM IST

ലോക്ക്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല, ഇതിനര്‍ത്ഥം നിങ്ങള്‍ വീട്ടില്‍ നിന്ന് കുറച്ച് സമയം കൂടി ജോലി ചെയ്യേണ്ടി വരുമെന്നാണ്. അത്തരം സാഹചര്യങ്ങളില്‍, നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാവൂ. 


ലോക്ക്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല, ഇതിനര്‍ത്ഥം നിങ്ങള്‍ വീട്ടില്‍ നിന്ന് കുറച്ച് സമയം കൂടി ജോലി ചെയ്യേണ്ടി വരുമെന്നാണ്. അത്തരം സാഹചര്യങ്ങളില്‍, നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാവൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ എപ്പോഴും റീചാര്‍ജ് ചെയ്യുക എന്നത് പ്രായോഗികമല്ല. തന്നെയുമല്ല, എല്ലാ മാസവും നിങ്ങളുടെ ഫോണ്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ നിങ്ങള്‍ക്ക് ഒരു മികച്ച ദീര്‍ഘകാല പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകള്‍ സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും നല്‍കുന്നു. ഒപ്പം, വിട്ടുവീഴ്ച ചെയ്യാതെ തന്നെ പണം ലാഭിക്കാനും സഹായിക്കുന്നു.

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയ്ക്ക് നല്ല വിധത്തിലുള്ള വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളുണ്ട്. ഇവയെല്ലാം മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും നല്‍കുന്നു. അതിനാല്‍ ഈ കമ്പനികളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിക്കാം.

Latest Videos

റിലയന്‍സ് ജിയോ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിലയന്‍സ് ജിയോ 2399 രൂപ വിലവരുന്ന ഒരു വാര്‍ഷിക പദ്ധതി പ്രഖ്യാപിച്ചു. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയും ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളിംഗും ജിയോ ടു നോണ്‍ജിയോ എഫ്യുപി 12,000 മിനിറ്റും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്‌സിന് സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്ലാനും നല്‍കുന്നു. പ്ലാന്‍ 2399 ന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്.

ഇതിനു പുറമേ, ജിയോയ്ക്ക് മറ്റൊരു വാര്‍ഷിക പ്ലാന്‍ ഉണ്ട്, അത് 2121 രൂപയുടേതാണ്. ഇതാവട്ടെ, പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളിംഗ്, ജിയോ ടു നോണ്‍ജിയോ എഫ്യുപി എന്നിവ 12,000 മിനിറ്റും നല്‍കുന്നു. പ്രതിദിനം 100 എസ്എംഎസിനൊപ്പം വരുന്ന പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയുണ്ട്. 2121 രൂപ പ്ലാനില്‍ ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

വോഡഫോണ്‍

വോഡാഫോണിന് 2399 രൂപ വിലവരുന്ന വാര്‍ഷിക പ്ലാനാണുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിക്ക് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ 499 രൂപ വിലമതിക്കുന്ന വോഡഫോണ്‍ പ്ലേ, 999 രൂപ വിലമതിക്കുന്ന സീ5 എന്നിവയ്ക്ക് 2399 രൂപ പ്ലാന്‍ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്‍

എയര്‍ടെല്‍ വാര്‍ഷിക പ്രീപെയ്ഡ് പാക്കിന്റെ വില 2398 രൂപയാണ്, ഇത് വോഡഫോണിന്റെ പ്ലാനിനേക്കാള്‍ ഒരു രൂപ കുറവാണ്. എന്നിരുന്നാലും, ആനുകൂല്യങ്ങളുടെ കാര്യത്തില്‍, ഇത് വോഡഫോണിന് തുല്യമാണ്. പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. പായ്ക്കിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്. സീ5, എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുന്നു. ഇതിനൊക്കെയും പുറമേ, നിങ്ങളുടെ ഫോണിനായി ഒരു കോംപ്ലിമെന്ററി ആന്റി വൈറസ് സംവിധാനവും ഉണ്ടാകും.

എല്ലാ കമ്പനികളുടെയും വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍ ധാരാളം ഓഫറുകളുമായി വരുന്നു. പതിവ് ഇടവേളകള്‍ക്ക് ശേഷം നിങ്ങളുടെ ഫോണ്‍ നമ്പര്‍ റീചാര്‍ജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ വലിയ സൗകര്യം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇതു റീചാര്‍ജ് ചെയ്താല്‍ മതിയാവും.

click me!