ഐഫോണ്‍ 15 എത്തിയതിന് പിന്നാലെ ഐഫോണും ആപ്പിള്‍ വാച്ചും ഉപയോഗിക്കുന്നവര്‍ക്കും വന്‍ മുന്നറിയിപ്പ്

By Web Team  |  First Published Sep 24, 2023, 3:55 PM IST

സൈബർ കുറ്റവാളികളെ ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഡിവൈസുകളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനോ അനുവദിച്ചേക്കുന്ന സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സി.ഇ.ആർ.ടി അറിയിച്ചു.


ദില്ലി: ഐഫോണും വാച്ചും ഉൾപ്പെടെയുള്ള ആപ്പിൾ ഉല്പന്നങ്ങളിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇതെ തുടർന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്  ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) . നിരവധി ആപ്പിൾ പ്രോഡക്ടുകളെ തകരാറിലാക്കാൻ ശേഷിയുള്ള സുരക്ഷാ പിഴവായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സി.ഇ.ആർ.ടി - ഇൻ പറയുന്നു. 

സൈബർ കുറ്റവാളികളെ ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഡിവൈസുകളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനോ അനുവദിച്ചേക്കുന്ന സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സി.ഇ.ആർ.ടി അറിയിച്ചു.

Latest Videos

undefined

കണ്ടെത്തിയ സുരക്ഷാ പിഴവുകൾക്ക് പ്രധാന കാരണം സെക്യൂരിറ്റി ഘടകത്തിലെ സർട്ടിഫിക്കറ്റ് വാലിഡേഷൻ പിശകും, കേർണലിലെ പ്രശ്നങ്ങളും, വെബ്കിറ്റ് (WebKit) ഘടകത്തിലെ പിശകുകളുമാണെന്ന് റെസ്പോൺ ടീം വിശദികരിച്ചു.
12.7- പതിപ്പിന്ന് മുമ്പുള്ള ആപ്പിൾ macOS Monterey പതിപ്പുകൾ, 13.6-ന് മുമ്പുള്ള ആപ്പിൾ macOS Ventura പതിപ്പുകൾ, 9.6.3-ന് മുമ്പുള്ള ആപ്പിൾ watchOS പതിപ്പുകൾ. 10.0.1-ന് മുമ്പുള്ള ആപ്പിൾ watchOS പതിപ്പുകൾ, 16.7-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 16.7-ന് മുമ്പുള്ള iPadOS പതിപ്പുകളും, 17.0.1-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 17.0.1-ന് മുമ്പുള്ള iPadOS പതിപ്പുകളും, 16.6.1-ന് മുമ്പുള്ള ആപ്പിൾ സഫാരി ബ്രൗസർ പതിപ്പുകൾ എന്നീ പതിപ്പുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.

‌കഴിഞ്ഞ ദിവസമാണ് ഐഫോൺ 15 എത്തിയത്. ഫോൺ എത്തിയതിന് പിന്നാലെയാണ് സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഫോൺ 15 വിപണിയിൽ ലഭ്യമാണ്. ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. 

ഈ  ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില. ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ  പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി

'ഇന്ത്യയിൽ വികസിപ്പിച്ച ഉപകരണത്തിൽ നാസയ്ക്ക് അതീവ താൽപര്യം'; കൗതുകകരമായ സംഭവം വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ

Asianet News

 

click me!