ഇപ്പോള്‍ ഈ മോഡലുകള്‍ക്കെല്ലാം 10,000 രൂപ വീതം വിലക്കുറവ് വരുത്തിയിരിക്കുകയാണ്
ഐഫോണ്‍ 16 സിരീസിന്‍റെ വരവോടെ പഴയ മോഡലുകളായ ഐഫോണ്‍ 15, 14 എന്നിവയുടെ വില കുറച്ച് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ, പുതിയ ലോഞ്ചോടെ ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ റഗുലര്‍ മോഡലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യവുമാണ്.
ഐഫോണ്‍ 15ന്‍റെ 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയന്‍റുകളാണ് നേരത്തെ ലഭ്യമായിരുന്നത്. ഇതിന് യഥാക്രമം 79,900, 89,900, 1,09,900 രൂപ യായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഈ മോഡലുകള്‍ക്കെല്ലാം 10,000 രൂപ വീതം വിലക്കുറവ് വരുത്തിയിരിക്കുകയാണ്. ഇതോടെ 69,900, 79,900, 99,900 രൂപയായി ഇപ്പോള്‍ ഐഫോണ്‍ 15ന്‍റെ വിവിധ വേരിയന്‍റുകളുടെ വില കുറഞ്ഞു.
undefined
ഐഫോണ്‍ 15 പ്ലസും സമാനമായി മൂന്ന് വേരിയന്‍റുകളിലായിരുന്നു ലഭ്യമായിരുന്നത്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയായിരുന്നു ഇത്. 89,900, 99,999, 1,19900 എന്നിങ്ങനെയായിരുന്നു ഇതിന് യഥാക്രമം വില. പുതുക്കിയ വില പട്ടിക പ്രകാരം 79,900, 89,900, 1,09,900 രൂപ നല്‍കിയാല്‍ മതി. 2022 മോഡലായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ വിലയും 10,000 രൂപ കുറച്ചിട്ടുണ്ട്. 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയന്‍റുകള്‍ക്ക് യഥാക്രമം 59,900, 69,900, 89,900 രൂപ വീതമാണ് പുതിയ വില.
ആപ്പിള്‍ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അടുത്തിടെ പുറത്തിറക്കിയത്. സെപ്റ്റംബര്‍ 20 മുതല്‍ ഫോണ്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം