ആപ്പിള്‍ 16 സീരിസ് ഈ ദിനം പുറത്തിറങ്ങും; ഫോണ്‍ ലഭ്യമാകുന്ന തിയതിയും പുറത്തുവിട്ട് റിപ്പോര്‍ട്ട്

By Web Team  |  First Published Aug 24, 2024, 2:48 PM IST

ചരിത്രത്തിലെ ഏറ്റവും വലിയ ആപ്പിള്‍ ഇവന്‍റാണ് വരാനിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്, ഇതിന് പിന്നിലൊരു കാരണവുമുണ്ട്


കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് പ്രകാശനം സെപ്റ്റംബര്‍ 10ന് തന്നെയെന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ഐഫോണുകള്‍ എന്ന് സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങും എന്ന വിവരവും ബ്ലൂംബെര്‍ഗ് പുറത്തുവിട്ടിട്ടുണ്ട്. 

2024 സെപ്റ്റംബര്‍ 10ന് തന്നെയാണ് ഐഫോണ്‍ 16 സിരീസ് ആപ്പിള്‍ പുറത്തിറക്കുക എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ആപ്പിളിനെ കുറിച്ച് ഏറ്റവും ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യാറുള്ള മാര്‍ക്ക് ഗര്‍മാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഐഫോണ്‍ 16നൊപ്പം എയര്‍പോഡുകളും വാച്ചുകളും അന്നേദിനം പുറത്തിറക്കും. അതേസമയം ആപ്പിളിന്‍റെ അവതരണ ഇവന്‍റിന്‍റെ സമയം പുറത്തുവന്നിട്ടില്ല. അവതരണ ചടങ്ങിന് ശേഷം സെപ്റ്റംബര്‍ 20ഓടെ പുതിയ ഐഫോണ്‍ സിരീസ് ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാകും എന്നും ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങളോടൊന്നും ഔദ്യോഗിക പ്രതികരണം ആപ്പിളിന്‍റെ ഭാഗത്തുനിന്നില്ല. 

Latest Videos

Read more: ഏത് ഇരുട്ടിലും ചിത്രങ്ങള്‍ കസറും; ഐഫോണ്‍ 16 സിരീസ് ക്യാമറയില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റുകള്‍

ആപ്പിള്‍ ഡിവൈസുകളുടെ വരാനിരിക്കുന്ന ലോഞ്ച് ഇവന്‍റ് കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ക്വാര്‍ട്ടറുകളില്‍ ഐഫോണുകളുടെയും വിയറബിള്‍ ഡിവൈസുകളുടെയും വില്‍പന മന്ദഗതിയിലായത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. അതിനാല്‍തന്നെ സെപ്‌റ്റംബര്‍ 10ന് നടക്കാനിരിക്കുന്ന പരിപാടി ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച് ഇവന്‍റാക്കി മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ആപ്പിള്‍ നടത്തിവരുന്നത്. 

ഐഫോണ്‍ 16 സിരീസ് വരുന്നതോടെ ആപ്പിള്‍ ഡിവൈസുകളുടെ വില്‍പന വര്‍ധിക്കും എന്ന് കമ്പനി കണക്കുകൂട്ടുന്നു. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള പുതുമകളോടെയാണ് ഐഫോണ്‍ 16 സിരീസ് വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രോ മോഡലുകളില്‍ കൂടുതല്‍ വലിപ്പമുള്ള സ്ക്രീനുകളും ക്യാമറ ഫീച്ചറുകളില്‍ മാറ്റവും പ്രതീക്ഷിക്കുന്നുണ്ട്. പുത്തന്‍ ഐഫോണുകളുടെ കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളിലറിയാം. ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസിന് വിലക്കുറവ് പ്രതീക്ഷിക്കുന്നുണ്ട്. 

Read more: ബുക്ക് ചെയ്യാന്‍ തയ്യാറായിക്കോ; ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!