ഐഫോണ്‍ 15 മോഡലില്‍ ഫ്ലാറ്റ് അലുമിനിയം ഫ്രെയിമിലാണ് ഐഫോണ്‍ എസ്‌ഇ വരിക
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ ആപ്പിള്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്‌ഇ മോഡല്‍ 2025ല്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐഫോണ്‍ എസ്‌ഇ4 ഏറെ പുതുമകളോടെയായിരിക്കും വരിക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറെ സൂചനകളാണ് പുതിയ ഐഫോണ്‍ എസ്‌ഇ4നെ കുറിച്ച് പുറത്തുവന്നിരിക്കുന്നത്. എ18 ചിപ്പിന്‍റെ കരുത്തിലാാവും ഐഫോണ്‍ എസ്‌ഇ4 വരിക. ഐഫോണ്‍ 16 സിരീസില്‍ വരുന്ന ചിപ്പാണിത്. വരാനിരിക്കുന്ന ഐഒഎസ് 18 പ്ലാറ്റ്‌ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ എസ്‌ഇ4ലുമുണ്ടാകും. ആറ് ജിബിയോ എട്ട് ജിബിയോ ആയിരിക്കും റാം. 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, ടച്ച് ഐഡി സെന്‍സര്‍, ഫെയ്‌സ് ഐഡി സെന്‍സര്‍, ടൈപ്പ്-സി ചാര്‍ജര്‍, 48 മെഗാപിക്‌സലിന്‍റെ പിന്‍ക്യാമറ എന്നിവയും ഫോണിന്‍റെ പ്രത്യേകതയായി പുറത്തുവരുന്നു. മുന്‍ എസ്‌ഇ മോഡലില്‍ 12 എംപിയുടേതായിരുന്നു ക്യാമറ.
undefined
ഐഫോണ്‍ 15 മോഡലില്‍ ഫ്ലാറ്റ് അലുമിനിയം ഫ്രെയിമിലാണ് ഐഫോണ്‍ എസ്‌ഇ വരിക. ഗ്ലോസി ബാക്ക് പാനലായിരിക്കും ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മ്യൂട്ട് സ്വിച്ചിന് പകരം ഐഫോൺ എസ്ഇക്ക് ആക്ഷൻ ബട്ടണും വരുമെന്നാണ് സൂചനകള്‍.
ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. നാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണവ. ഐഫോണ്‍ 16 സിരീസിന് പുറമെ ഐപാഡും, ഐപാഡ് മിനി പ്ലസും, പുതിയ എയര്‍പോഡും പുറത്തിറങ്ങാനുണ്ട്.
Read more: സത്യത്തില്‍ ഐഫോണ്‍ 16 സിരീസ് എന്ന് പുറത്തിറങ്ങും? തിയതി അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം