ഐഫോൺ 16ന് പുറമെ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയും കാലിഫോർണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.
കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16 അവതരിപ്പിച്ചു. 'ഗ്ലോടൈം' എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്‍റ് രാത്രി ഇന്ത്യന്‍ സമയം 10.30നാണ് ആംരംഭിച്ചത്. ഐഫോൺ 16ന് പുറമെ ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയും കാലിഫോർണിയയിലെ കുപ്പെർട്ടിനൊയിലുള്ള ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.
എഐ ഫീച്ചറുകൾ നിറഞ്ഞതാണ് ഐഫോൺ 16. ഐഫോൺ 15 പ്രോയിലേത് പോലെ ആക്ഷൻ ബട്ടൺ ഇതിലുമുണ്ട്. ഇതിന് പുറമെ ക്യാമറ കൺട്രോളുകൾക്കായി ഒരു ടച് സെൻസിറ്റീവ് ടച്ച് ബട്ടൺ കൂടി ഐഫോൺ 16ൽ ഉണ്ടാവും. ആപ്പിളിന്റെ ഐ18 ചിപ്പാണ് പുതിയ ഫോണുകളുടെ മസ്തിഷ്കം. ഐഫോൺ 15ൽ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയാണ് ഇതിനുള്ളതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. എന്നാൽ ഊർജ ഉപയോഗം 30 ശതമാനം കുറച്ച് മാത്രവും.
undefined
മാക്രോ ചിത്രങ്ങൾ പകത്താൻ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ടെങ്കിലും ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നത്. 799 ഡോളാറാണ് ഐഫോൺ 16ന്റെ വില. ഐഫോൺ 16പ്ലസിന് 899 ഡോളറായിരിക്കും. സെപ്തംബർ 20 മുതൽ ഫോണുകൾ വിപണിയിൽ എത്തിത്തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. രണ്ട് വേരിയന്റുകൾക്കും ആപ്പിളിന്റെ പുതിയ എ18 പ്രോ ചിപ്പുകൾ കരുത്തേകും. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം എന്നീ കളറുകളിൽ ലഭ്യമാവും. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററി ശേഷിയും കൂടുതലാണ്. പ്രോയിലും പ്രോ മാക്സിലും മറ്റ് വേരിയന്റുകളിൽ ഉള്ള അതേ ക്യാമറ കൺട്രോൾ ബട്ടണുമുണ്ടാവും. ഐഫോൺ 16 പ്രോയ്ക്ക് 999 ഡോളർ മുതലാണ് വില. പ്രോ മാക്സിന് 1199 ഡോളർ വിലയാവും. സെപ്തംബർ 20 മുതൽ ഇവ വിപണികളിൽ ലഭ്യമായിത്തുടങ്ങും.
ഐഫോണുകൾക്കായുള്ള ഐഒഎസ് 18 പുറത്തിറങ്ങുന്ന തീയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ച്. സെപ്റ്റംബർ 16 മുതൽ ഈ അപ്‍ഡേറ്റ് ലഭ്യമാവും. ഐഫോൺ XR മുതലുള്ള വേരിയന്റുകൾക്കാണ് ഒരാഴ്ച കൂടി കഴിയുമ്പോൾ ഐഒഎസ് 18 ലഭ്യമാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം