Apple iPhone SE 5G : പുറത്തിറങ്ങിയ ഓഡര്‍ വച്ച് ടെക് ലോകം ഇതിലെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 എന്ന് വിളിക്കുമെങ്കിലും ആപ്പിള്‍ അങ്ങനെയൊരു വിശേഷണം നല്‍കുന്നില്ല.
ഏറെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇയുടെ ( Apple iPhone SE) പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഇത് പുറത്തിറങ്ങിയ ഓഡര്‍ വച്ച് ടെക് ലോകം ഇതിലെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 3 എന്ന് വിളിക്കുമെങ്കിലും ആപ്പിള്‍ (Apple) അങ്ങനെയൊരു വിശേഷണം നല്‍കുന്നില്ല. ആപ്പിള്‍ ഐഫോണ്‍ എസ്ഇ എന്ന് തന്നെയാണ് ആപ്പിള്‍ വിളിക്കുന്നത്.
ചില ആപ്പിള്‍ വാര്‍ത്ത സൈറ്റുകള്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ 2022 ( Apple iPhone SE 2022) എന്ന് വിളിക്കുന്നുണ്ട്. 2020 ലാണ് അവസാനമായി ഇതിന് മുന്‍പ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങിയത്. അതില്‍ നിന്നും ബഹുദൂരം പ്രത്യേകതകളില്‍ അപ്ഡേഷന്‍ പുതിയ ഫോണിലുണ്ട്. 5ജി സംവിധാനത്തോടെയാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ എത്തുന്നത്. എസ്ഇ എന്നാല്‍ സ്പെഷ്യന്‍ എഡിഷന്‍ എന്നതിന്‍റെ ചുരുക്കമാണ്.
undefined
ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍, വില, എങ്ങനെ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ആപ്പിള്‍ ഐഫോണ്‍ എസ്ഇ 5ജിയില്‍ എന്താണ് പുതിയത്?
ഐഫോണ്‍ എസ്ഇ 5ജി വരുന്നത് 2020 എഡിഷന്‍റെ അതേ ഡിസൈന്‍ എലമെന്‍റുകള്‍ ഏറെ കടം കൊണ്ടാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ ഉണ്ട്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്.
ഐഫോണ്‍ 13 ല്‍ ഉപയോഗിച്ച പ്രൊട്ടക്ടീവ് ഗ്ലാസ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. എ15 ബയോണിക് ചിപ്പ് ആണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5ജി ലഭ്യമാണ് ഈ ഫോണില്‍. ആപ്പിള്‍ ഐഫോണ്‍ 13 സീരിസില്‍ ഉപയോഗിച്ച അതെ ചിപ്പ് സെറ്റാണ് എ15 ബയോണിക്. ഇത് പുതിയ എസ്ഇക്ക് കൂടുതല്‍ ഗ്രാഫിക്, പ്രവര്‍ത്തന വേഗത നല്‍കും. ഈ ചിപ്പ് സെറ്റ് 6 കോര്‍ സിപിയു, 4 കോര്‍ ജിപിയു, 16 കോര്‍ ന്യൂറല്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.
കൂടിയ ബാറ്ററി ശേഷിയും പുതിയ എസ്ഇ മോഡല്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആപ്പിളിന്‍റെ അവകാശവാദം. ക്യാമറയിലേക്ക് വന്നാല്‍ 12 എംപി മെയിന്‍ ക്യാമറയാണ് ഇതിനുള്ളത്. സ്മാര്‍ട്ട് എച്ച്ഡിആര്‍ 4, ഫോട്ടോഗ്രാഫിക് സ്റ്റെല്‍, ഡീപ് ഫ്യൂഷന്‍, പോട്രിയേറ്റ് മോഡ് തുടങ്ങിയ പ്രത്യേകതകള്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. ഐഫോണ്‍ എസ്ഇ 5ജി ഐഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
At Apple's first product event of the year, the standout was a new budget iPhone with access to 5G networks. The new iPhone SE runs on the company's faster A15 Bionic chip and features an updated camera with a longer-lasting battery. https://t.co/kI1aS1CVOL pic.twitter.com/25cHm9fWX5
— CNN (@CNN)വിലയും ലഭ്യതയും
ഐഫോണ്‍ എസ്ഇ 5ജി 2020 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ അടിസ്ഥാന മോഡലിന് തന്നെ വില കൂടുതലാണ് എന്ന് കാണാം. 6ജിബി അടിസ്ഥാന മോഡലിന് പ്രഖ്യാപിച്ചിരിക്കുന്ന വില 429 ഡോളറാണ് അതായത് 43,900 രൂപ. എസ്ഇ 2020 ക്ക് വില 42,500 രൂപയായിരുന്നു.
ഐഫോണ്‍ എസ്ഇ 5ജി മോഡലിന് മൂന്ന് കളറുകളാണ് ഉള്ളത്. മിഡ് നൈറ്റ്, സ്റ്റാര്‍ ലൈറ്റ്, റെഡ്. 64 ജിബി ബേസിക്ക് മോഡലിനൊപ്പം 128 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകളിലും ഈ എസ്ഇ മോഡല്‍ ലഭ്യമാകും. മാര്‍ച്ച് 11 മുതല്‍ വില്‍പ്പന ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.