ഐഫോണ്‍ 17 കസറും; ബേസ് മോഡലുകളുടെ ഡിസ്‌പ്ലെ കൊള്ളില്ലെന്ന് ഇനിയാരും പരാതി പറയില്ല

By Web Desk  |  First Published Jan 1, 2025, 10:28 AM IST

ഐഫോണ്‍ 17 സിരീസില്‍ നോണ്‍-പ്രോ മോഡലുകളിലും പ്രോ-മോഷന്‍ സാങ്കേതികവിദ്യയിലുള്ള ഡിസ്‌പ്ലെ വരുന്നതായി റിപ്പോര്‍ട്ട്


കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സിരീസിലെ എല്ലാ മോഡലുകളിലും പ്രോ-മോഷന്‍ സാങ്കേതികവിദ്യയിലുള്ള ഡിസ്പ്ലെയായിരിക്കുമെന്ന് സൂചന. ഉയര്‍ന്ന റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെ വളരെ സ്‌മൂത്തായ ടച്ചിങ് അനുങവം നല്‍കുമെന്ന് 9ടു5ഗൂഗിളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ പ്രോ-മോഷന്‍ ഡിസ്‌പ്ലെ ടെക്നോളജി ഐഫോണുകളുടെ പ്രോ, പ്രോ മാക്‌സ് മോഡ‍ലുകളില്‍ മാത്രമായി ആപ്പിള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റാണ് പ്രോ ഫോണുകളിലുള്ളത്. എല്‍റ്റിപിഒ ടെക്നോളജിയിലുള്ള സ്ക്രീനാണ് ഇവ. എന്നാല്‍ ഐഫോണുകളുടെ ബേസ് മോഡലുകളില്‍ 60Hz റിഫ്രഷ് റേറ്റിലുള്ള സ്ക്രീനുകളെ നിലവിലുള്ളൂ. ഇതിന് ഐഫോണ്‍ 17 സിരീസോടെ മാറ്റം വരും. സ്ക്രീന്‍ റിഫ്രഷ്  റേറ്റ് ഉയര്‍ത്തുന്നത് ഐഫോണ്‍ 17 സിരീസിലെ നോണ്‍-പ്രോ മോഡലുകളില്‍ വലിയ അപ്‌ഡേറ്റാകും. എങ്കിലും നോണ്‍-പ്രോ മോഡലുകളില്‍ റിഫ്രഷ് റേറ്റ് 90Hzലേക്കാണ് ഉയര്‍ത്തുക. എന്നാല്‍ ഐഫോണ്‍ പ്രോ മോഡലുകളില്‍ സ്ക്രീന്‍ റിഫ്രഷ് റേറ്റ് 120Hz തന്നെയായിരിക്കും. 

Latest Videos

ഐഫോണ്‍ ബേസ് മോഡലുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ആപ്പിളിന്‍റെ നടപടികളുടെ ഭാഗമായാണ് ഡിസ്‌പ്ലെയിലെ അപ്‌ഡേഷന്‍. ഐഫോണ്‍ 16 സിരീസ് ആക്ഷന്‍ ബട്ടന്‍ കൊണ്ടുവന്നിരുന്നു. അതിന് മുമ്പ് ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ മാത്രമായിരുന്നു ആക്ഷന്‍ ബട്ടണ്‍ ഉണ്ടായിരുന്നത്. ഐഫോണ്‍ 16 സിരീസില്‍ പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍, ആപ്പിള്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ എന്നിവയും അവതരിപ്പിച്ചിരുന്നു. 

എങ്കിലും പ്രോ, നോണ്‍-പ്രോ മോഡലുകളില്‍ ചിപ്പില്‍ അടക്കം വ്യത്യാസം കൊണ്ടുവരുന്നത് ഐഫോണ്‍ 17 സിരീസിലും തുടരും. ഈ വര്‍ഷം (2025) പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സിരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 സ്ലിം, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. 

Read more: ആ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ പാടുപെടും; വില കൂടുമെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!