ഐഫോണ്‍ 16 സിരീസിലെ ഓരോ മോഡലിന്‍റെയും വിവിധ വേരിയന്‍റുകളുടെ വില വിവരം വിശദമായി
ദില്ലി: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ പ്രീ-ഓര്‍ഡര്‍ ഇന്നാരംഭിക്കുകയാണ്. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 16 സിരീസില്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളാണുള്ളത്. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ആരംഭിക്കുന്ന പ്രീ-ഓര്‍ഡറിന് മുന്നോടിയായി ഐഫോണ്‍ 16 ഫോണുകളുടെ ഇന്ത്യയിലെ വിലകള്‍ പരിചയപ്പെടാം. ഫോണുകള്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ബാങ്ക് കാര്‍ഡുകളില്‍ മതിയായ പണമുണ്ടെന്ന് ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കാം.
ഐഫോണ്‍ 16ന്‍റെ ഇന്ത്യയിലെ വില
undefined
128 ജിബി സ്റ്റോറേജ്: 79,900 രൂപ
256 ജിബി സ്റ്റോറേജ്: 89,900 രൂപ
512 ജിബി സ്റ്റോറേജ്: 109,900 രൂപ
ഐഫോണ്‍ 16 പ്ലസിന്‍റെ ഇന്ത്യയിലെ വില
128 ജിബി സ്റ്റോറേജ്: 89,900 രൂപ
256 ജിബി സ്റ്റോറേജ്: 99,900 രൂപ
512 ജിബി സ്റ്റോറേജ്: 119,900 രൂപ
ഐഫോണ്‍ 16 പ്രോയുടെ ഇന്ത്യയിലെ വില
128 ജിബി സ്റ്റോറേജ്: 119,900 രൂപ
256 ജിബി സ്റ്റോറേജ്: 129,900 രൂപ
512 ജിബി സ്റ്റോറേജ്: 149,900 രൂപ
1 ടിബി സ്റ്റോറേജ്: 169,900 രൂപ
ഐഫോണ്‍ 16 പ്രോ മാക്‌സിന്‍റെ ഇന്ത്യയിലെ വില
256 ജിബി സ്റ്റോറേജ്: 144,900 രൂപ
512 ജിബി സ്റ്റോറേജ്: 164,900 രൂപ
1 ടിബി സ്റ്റോറേജ്: 184,900 രൂപ
സെപ്റ്റംബര്‍ 13ന് ആപ്പില്‍ സ്റ്റോറും ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും വഴിയാണ് ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട് ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ സ്വീകരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ക്യാഷ്‌ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 5,000 രൂപയുടെ ഡിസ്‌കൗണ്ട് എല്ലാ ഐഫോണ്‍ 16 സിരീസ് മോഡലുകളിലും ലഭിക്കും.
Read more: ഐഫോണ്‍ 16 സിരീസ് ബുക്കിംഗ് ഇന്നുമുതല്‍; സമയം എപ്പോള്‍? എങ്ങനെ ബുക്ക് ചെയ്യാം, ഓഫറുകള്‍ നേടാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം