ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും റെഡ്ഡിറ്റ്, എക്സ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും നിരവധിയാളുകളാണ് തങ്ങളുടെ ഐഫോണുകൾ ചൂടാകുന്ന കാര്യം ഷെയർ ചെയ്തിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ഐഫോൺ 15 സീരിസിനെതിരായ ആദ്യത്തെ പരാതിയുമായി യൂസർമാർ രംഗത്ത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയവരിൽ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഫോൺ ഹീറ്റാകുന്നുവെന്നാണ് പറയുന്നത്. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നല്കുന്നത് പലരെയും അസംതൃപ്തരാക്കിയിട്ടുണ്ട്.
ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും റെഡ്ഡിറ്റ്, എക്സ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും നിരവധിയാളുകളാണ് തങ്ങളുടെ ഐഫോണുകൾ ചൂടാകുന്ന കാര്യം ഷെയർ ചെയ്തിരിക്കുന്നത്. ഗെയിം കളിക്കുമ്പോഴും കോൾ ചെയ്യുമ്പോഴും ഫേസ്ടൈമിന്റെ സമയത്തും ഫോണിന്റെ പിൻഭാഗവും വശങ്ങളും തൊടാൻ പറ്റാത്ത ഹീറ്റാകുന്നുവെന്നാണ് ഉപയോക്താക്കൾ പറയുന്നത്.
undefined
ടെക് കണ്ടന്റ് ക്രിയേറ്ററും എഞ്ചിനീയറുമായ മോഹിത് വർമ എക്സിൽ ഇതുമായി ബന്ധപ്പെട്ട് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ‘പിടിക്കാൻ പോലും സാധിക്കാത്ത വിധം ടൈറ്റാനിയം ഐഫോൺ 15 പ്രോ ചൂടാകുന്നു’ എന്നാണ് വീഡിയോയിൽ മോഹിത് പറയുന്നത്.രണ്ട് മിനിറ്റ് ഫേസ്‌ടൈം കോളിന് ശേഷവും റീലുകൾ സ്ക്രോൾ ചെയ്യുമ്പോഴുമൊക്കെ ഫോൺ ചൂടാകുമെന്ന് മോഹിത് പറയുന്നു. ആരോപണങ്ങൾക്കൊടുവിൽ അമിതമായ ചൂടോ തണുപ്പോ ഐഫോണുകളിൽ അനുഭവപ്പെടുമ്പോൾ അവ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള ലേഖനമാണ് ആപ്പിൾ സ്റ്റോറുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്.
കഴിഞ്ഞ ദിവസം ഐഫോണും വാച്ചും ഉൾപ്പെടെയുള്ള ആപ്പിൾ ഉല്പന്നങ്ങളിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരുന്നു. നിരവധി ആപ്പിൾ പ്രോഡക്ടുകളെ തകരാറിലാക്കാൻ ശേഷിയുള്ള സുരക്ഷാ പിഴവായാണ് ഇതിനെ വിലയിരുത്തുന്നതെന്നാണ് സി.ഇ.ആർ.ടി - ഇൻ പറയുന്നത്. സൈബർ കുറ്റവാളികളെ ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും ഡിവൈസുകളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും മറ്റുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനോ അനുവദിച്ചേക്കുന്ന സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സി.ഇ.ആർ.ടി അറിയിച്ചിരുന്നു.
കണ്ടെത്തിയ സുരക്ഷാ പിഴവുകൾക്ക് പ്രധാന കാരണം സെക്യൂരിറ്റി ഘടകത്തിലെ സർട്ടിഫിക്കറ്റ് വാലിഡേഷൻ പിശകും, കേർണലിലെ പ്രശ്നങ്ങളും, വെബ്കിറ്റ് (WebKit) ഘടകത്തിലെ പിശകുകളുമാണെന്ന് റെസ്പോൺ ടീം വിശദികരിച്ചു.
ഐഫോൺ 15 വാങ്ങാം വന്‍ ഓഫറുകളോടെ; അവസരം ഒരുക്കി ജിയോ മാര്‍ട്ട്