ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് മോഡല്‍ സ്മാര്‍ട്ട്ഫോണാണ് ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാവുന്നത്
ദില്ലി: ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസിന്‍റെ ലോഞ്ചോടെ പഴയ മോഡലുകള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ഇതോടെ ഐഫോണ്‍ 15 സിരീസിലെ വിവിധ ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ വാങ്ങാം. ഇത്തരത്തില്‍ ഐഫോണ്‍ 15 ചുളുവിലയ്ക്ക് എങ്ങനെ വാങ്ങാന്‍ കഴിയും എന്ന് നോക്കാം. ഈ പൈസയ്ക്ക് ഫോണ്‍ വാങ്ങുമ്പോള്‍ കൂടെ ഒരു എയര്‍പോഡും സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് മോഡല്‍ സ്മാര്‍ട്ട്ഫോണും രണ്ടാം തലമുറ എയര്‍പോഡുമാണ് ചെറിയ വിലയില്‍ ലഭ്യമാകുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ടാണ് ഈ ഓഫറിന് പിന്നില്‍. 2023ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് മോഡലിന് 69,900 രൂപയാണ് യഥാര്‍ഥ വില. ഇപ്പോള്‍ 17 ശതമാനം വിലക്കുറവില്‍ 57,999 രൂപയിലേക്ക് ഇതിന്‍റെ മൂല്യം കുറഞ്ഞു. മികച്ച കണ്ടീഷനിലുള്ള ഐഫോണ്‍ 14 ഇതിനൊപ്പം എക‌്സ്‌ചേഞ്ചിന് തയ്യാറാവുമ്പോള്‍ ഐഫോണ്‍ 15ന്‍റെ വില 30,099 രൂപയിലേക്ക് താഴും. 27,000 രൂപയാണ് ഐഫോണ്‍ 14ന് പരമാവധി ലഭിക്കുക.
undefined
ഇതോടൊപ്പം 12,900 രൂപ യഥാര്‍ഥ വിലയുള്ള ആപ്പിള്‍ എയര്‍പോഡ് രണ്ടാം ജനറേഷനും ഓഫര്‍ വിലയില്‍ ലഭ്യമാണ്. ഈ എയര്‍പോഡിന് 41 ശതമാനമാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന വിലക്കിഴിവ്. ഇതോടെ വില 7,499 രൂപയിലേക്ക് താഴും. ഇതിന് പുറമെ 751 രൂപ കോംബോ പര്‍ച്ചേസ് ഡിസ്‌കൗണ്ടും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതോടെ എയര്‍പോഡ്സ് രണ്ടാം തലമുറയുടെ വില വെറും 6,748 രൂപയാകും. ഐഫോണ്‍ 15 ഉം രണ്ടാം തലമുറ എയര്‍പോഡും കൂടി 36,847 രൂപയ്ക്ക് കയ്യിലെത്തിക്കാം.
സമാനമായി ഐഫോണ്‍ 15 പ്ലസിനും എക്സ്ചേഞ്ച് ഓഫറുണ്ട്. 37,050 രൂപ വരെ ഐഫോണ്‍ 15 പ്ലസിന് എക്സ്ചേഞ്ച് ഓഫര്‍ ലഭിക്കും. ഐഫോണ്‍ 15 പ്ലസിനും വിവിധ ബാങ്ക് ഓഫറുകളും സ്പെഷ്യല്‍ പ്രൈസും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്.
Read more: ഐഫോൺ എസ്ഇ4 സീന്‍ മാറ്റും; മാറ്റമെന്നാല്‍ ഇതാണ്! 48 എംപി ക്യാമറ, പുത്തന്‍ ഡിസൈന്‍, എഐ, ചിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം