ജീവനക്കാർക്ക് ഒരു കോടിയുടെ ബോണസ്, ഞെട്ടിച്ച് ആപ്പിൾ; കാരണം ഇതാണ്

By Web Team  |  First Published Dec 31, 2021, 11:03 AM IST

ഇതിനു മുമ്പും സമാനമായ ബോണസുകൾ തങ്ങളുടെ ജീവനക്കാർക്ക് രഹസ്യമായി നൽകിയിട്ടുണ്ട് സ്ഥാപനം എങ്കിലും അന്നൊന്നും ഇത്ര വലിയ തുകകൾ അവർ നൽകിയിരുന്നില്ല.


പുതുവർഷത്തിൽ(New year) തിരഞ്ഞെടുത്ത  ചില ജീവനക്കാരെ ഒരു കോടി രൂപയോളം വരുന്ന തുക ബോണസ്(bonus) ആയി പ്രഖ്യാപിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ആപ്പിൾ(Apple Inc). തങ്ങളുടെ വിദഗ്ധരായ ചില തൊഴിലാളികളെ നിലനിർത്തുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ ടെക് ഭീമനിൽ നിന്ന് ഇത്തരത്തിലുള്ള ഒരു നടപടി വന്നിട്ടുള്ളത്. $50,000 മുതൽ $180,000 വരെയാണ് ഇങ്ങനെ ആപ്പിൾ പ്രഖ്യാപിച്ചിട്ടുള്ള ബോണസ് തുകകൾ. ഇതിനു മുമ്പും സമാനമായ ബോണസുകൾ തങ്ങളുടെ ജീവനക്കാർക്ക് രഹസ്യമായി നൽകിയിട്ടുണ്ട് സ്ഥാപനം എങ്കിലും അന്നൊന്നും ഇത്ര വലിയ തുകകൾ അവർ നൽകിയിരുന്നില്ല. ജോലിയിലെ പ്രകടനം ഉൾപ്പെടെ പലതും കണക്കിലെടുത്താണ് ബോണസിന് അർഹരായവരെ കമ്പനി തീരുമാനിച്ചിട്ടുള്ളത്. 

ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് എന്നീ കമ്പനികളുടെ മാതൃസ്ഥാപനമായ മെറ്റ  ആപ്പിളും തമ്മിലുള്ള വിപണിയിലെ മത്സരം പരസ്പരം ജീവനക്കാരെ കൊത്തിക്കൊണ്ടു പോവുന്ന അവസ്ഥയിലേക്കും അടുത്തിടെ മാറുകയുണ്ടായി. കഴിഞ്ഞ ആഴ്ചകളിൽ ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ ഡിവിഷനുകളിൽ നിന്ന് പല പ്രഗത്ഭരായ ജീവനക്കാരെയും മെറ്റ അടർത്തിയെടുത്തു കൊണ്ടുപോയതാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ആപ്പിളിനെ നയിച്ചത്. ഇത്തരത്തിലുള്ള പ്രലോഭനങ്ങളിൽ വീഴാതെ കമ്പനിയിൽ തുടരാൻ ജീവനക്കാർക്ക് പ്രചോദനം പകരുക എന്നതാണ് ഈ സർപ്രൈസ് ബോണസ് പാക്കേജിന്റെ ലക്‌ഷ്യം. 

Latest Videos

click me!