ഐഫോണുകള്‍ ഇനി കയ്യില്‍ 'മുറുകെ പിടിക്കണം'; അല്ലെങ്കില്‍ കീശ കാലിയാവും, റിപ്പയർ- വാറണ്ടി നയത്തില്‍ മാറ്റം

By Web Team  |  First Published Jun 7, 2024, 8:01 AM IST

നിലവിൽ നയത്തിൽ വരുത്തിയ മാറ്റം ആപ്പിൾ സ്റ്റോറുകളെയും അംഗീകൃത സർവീസ് സെന്‍ററുകളെയും കമ്പനി അറിയിച്ചിട്ടുണ്ട്


ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ റിപ്പയർ, വാറണ്ടി നയങ്ങളിൽ മാറ്റം കൊണ്ടുവന്ന് ആപ്പിൾ കമ്പനി. ഫോണ്‍ ഡിസ്‌പ്ലെയിലുണ്ടാവുന്ന നേർത്ത പൊട്ടലുകൾക്ക് കമ്പനി നേരത്തെ വാറണ്ടി നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഇനി മുതല്‍ സാധ്യമാവില്ല. മാത്രമല്ല, ഉപയോക്താക്കളുടെ കീശയില്‍ നിന്ന് കൂടുതല്‍ പണം ചിലവാകുകയും ചെയ്യും. 

ഫോൺ എവിടെയെങ്കിലും വീഴുകയോ തട്ടുകയോ ചെയ്യാതെ, അല്ലെങ്കിൽ അത്തരം ആഘാതങ്ങളേറ്റതിന്‍റെ തെളിവുകളൊന്നുമില്ലാതെ ഫോണിന്‍റെ സ്‌ക്രീനിൽ ഉണ്ടാവുന്ന ചെറിയ പൊട്ടലുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിക്ക് കീഴിൽ സൗജന്യമായി റിപ്പയർ ചെയ്‌തുനല്‍കുന്ന സംവിധാനം മുമ്പ് ഐഫോണുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പരിഷ്‌കരിച്ച പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകൾക്ക് സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി നല്‍കില്ല. അത്തരം അറ്റക്കുറ്റപ്പണികളെ 'ആക്‌സിഡന്‍റല്‍ ഡാമേജ്' വിഭാഗത്തിൽ പരിഗണിക്കും. ഇത്തരം സാ​ഹചര്യങ്ങളിൽ അറ്റകുറ്റപ്പണിക്ക് അധിക തുക നല്‍കേണ്ടതായിവരുന്നു. നിലവിലെ നയത്തിൽ വരുത്തിയ മാറ്റങ്ങൾ ആപ്പിൾ സ്റ്റോറുകളെയും അം​ഗീകൃത സർവീസ് സെന്‍ററുകളെയും കമ്പനി അറിയിച്ചു. 

Latest Videos

undefined

അങ്ങനെ വരുമ്പോൾ അറ്റകുറ്റപ്പണിക്ക് അധിക തുക നൽകേണ്ടിവരും. നിലവിൽ നയത്തിൽ വരുത്തിയ മാറ്റം ആപ്പിൾ സ്റ്റോറുകളെയും അംഗീകൃത സർവീസ് സെന്‍ററുകളെയും കമ്പനി അറിയിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇനി മുതൽ സ്‌ക്രീനിലുണ്ടാകുന്ന ചെറിയ പൊട്ടലുകൾ സർവീസ് സെന്‍ററുകളിൽ ഫ്രീയായി ശരിയാക്കിത്തരില്ല. ഐഫോണുകൾക്കും, ആപ്പിൾ വാച്ചുകൾക്കുമാണ് ഈ മാറ്റം ബാധകമായിട്ടുള്ളത്. ഐപാഡുകൾക്കും മാക്ക് കംപ്യൂട്ടറുകൾക്കും പഴയ നയം തന്നെയാണ് ബാധകമായിട്ടുള്ളത്. റിപ്പയർ, വാറണ്ടി നയത്തിൽ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാനുള്ള കാരണമെന്താണെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ സ്‌ക്രീൻ ഉൾപ്പടെയുള്ള ഭാഗങ്ങൾക്ക് വലിയ ചിലവാണുള്ളത്. 

Read more: വരികള്‍ അറിയണമെന്നില്ല, ഒന്ന് മൂളിയാല്‍ മതി; യൂട്യൂബില്‍ പുതിയ ട്രിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!