ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ബാങ്ക് ഡിസ്‌ക്കൗണ്ടും നല്‍കും. അതായത്, ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കില്‍, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍ 10 ശതമാനം ഉടനടി ലഭിക്കും.
വന്‍ ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ജൂലൈ 26 ന് തുടക്കമാകും, ഇത് വെറും രണ്ടു ദിവസത്തേക്ക് മാത്രമാണുള്ളത്. അതായത്, ജൂലൈ 27 ന് ഇത് അവസാനിക്കും. പ്രൈം ഡേ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ്. പുതിയ പ്രൈം സബ്‌സ്‌ക്രൈബര്‍മാരെ നേടുന്നതിനും നിലവിലുള്ളവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുമാണ് ആമസോണ്‍ എല്ലാ വര്‍ഷവും ഈ പ്രൈം ഡേ വില്‍പ്പന നടത്തുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫര്‍ണിച്ചര്‍, ഓഡിയോ ഉപകരണങ്ങള്‍ എന്നിവയില്‍ നിരവധി ഡീലുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യും. പ്ലസ് അംഗങ്ങള്‍ക്കായി ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സും ഇന്ന് ലൈവായി എന്നതാണ് ശ്രദ്ധേയം. എന്നാല്‍, പ്രൈം ഡേ വില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന എല്ലാവര്‍ക്കും ലഭ്യമാകും.
ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ബാങ്ക് ഡിസ്‌ക്കൗണ്ടും നല്‍കും. അതായത്, ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കില്‍, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍ 10 ശതമാനം ഉടനടി ലഭിക്കും. വണ്‍പ്ലസ്, സാംസങ്, ഷവോമി, ആപ്പിള്‍, ഒപിപിഒ, നോക്കിയ, വിവോ, ഐക്യുഒ, ടെക്‌നോ തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്ക് ആമസോണ്‍ ഡിസ്‌ക്കൗണ്ടു നല്‍കും. ഇതുകൂടാതെ, വാങ്ങുന്നവര്‍ക്ക് അമാസ്ഫിറ്റ് സ്മാര്‍ട്ട് വാച്ചുകളില്‍ വലിയ ഡിസ്‌ക്കൗണ്ടും ലഭിക്കും.
undefined
സ്മാര്‍ട്ട് വാച്ചുകളില്‍ തിരഞ്ഞെടുത്ത ചില ഡീലുകള്‍ ഇതാ
പുതിയ ജിടിഎസ് 2 സീരീസ് ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ അമാസ്ഫിറ്റ് ഡിസ്‌ക്കൗണ്ടു വാഗ്ദാനം ചെയ്യുന്നു. ജനപ്രിയ ജിടി 2 സീരീസില്‍ നിന്നുള്ള ജിടിഎസ് 2 മിനി, ജിടിആര്‍ 2 ഇ, ജിടിഎസ് 2 ഇ, ജിടിആര്‍ 2, ജിടിഎസ് 2 എന്നിവയ്ക്കും കുറഞ്ഞ നിരക്കില്‍ ബിപ് യു, ബിപ് യു പ്രോ എന്നിവയ്ക്കും കമ്പനി ഡിസ്‌ക്കൗണ്ടു വാഗ്ദാനം ചെയ്യുന്നു.
വില്‍പ്പന സമയത്ത് 6999 രൂപയില്‍ നിന്ന് അമാസ്ഫിറ്റ് ജിടിഎസ് 2 മിനി 6499 രൂപയായി കുറയും. വാച്ച് ഒരു ബില്‍റ്റ്ഇന്‍ അലക്‌സാ, മെറ്റല്‍ ബോഡി, മികച്ച കളര്‍ ഓപ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
4699 രൂപയ്ക്ക് അമാസ്ഫിറ്റ് ബിപി യു പ്രോ ലഭ്യമാകും. സ്മാര്‍ട്ട് വാച്ചിന് 4999 രൂപയാണ് വില. വാച്ചില്‍ ഉയര്‍ന്ന കൃത്യതയുള്ള ജിപിഎസ്, അലക്‌സാ ബില്‍റ്റ്ഇന്‍ എന്നിവയുണ്ട്.
3599 രൂപയ്ക്ക് അമാസ്ഫിറ്റ് ബിപ് യു ലഭ്യമാകും. മറ്റ് ദിവസങ്ങളില്‍ സ്മാര്‍ട്ട് വാച്ച് 3999 രൂപയ്ക്ക് വില്‍ക്കുന്നു.
12,999 രൂപയ്ക്ക് ഇന്ത്യയില്‍ വിപണിയിലെത്തിയ അമാസ്ഫിറ്റ് ജിടിആര്‍ 2, ജിടിഎസ് 2 എന്നിവ ഇപ്പോള്‍ രണ്ട് സ്മാര്‍ട്ട് വാച്ചുകളിലും 500 രൂപ ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. ഇത് സ്മാര്‍ട്ട് വാച്ചുകളുടെ വില 12,499 രൂപയായി കുറയ്ക്കുന്നു.
9999 രൂപയ്ക്ക് ഇന്ത്യയില്‍ വിപണിയിലെത്തിയ അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ, ജിടിഎസ് 2 ഇ, ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയ്ക്കിടെ 9499 രൂപയ്ക്ക് വില്‍ക്കും.