52,990 രൂപയുടെ ഐഫോണ്‍ 13 ഇപ്പോള്‍ 39,999 രൂപയ്ക്കാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ വില്‍ക്കുന്നത്
തിരുവനന്തപുരം: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവ്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ് എന്നിവയുടെ ഫോണുകള്‍ എത്ര രൂപ വിലക്കുറവിലാണ് ഇക്കാലയളവില്‍ ലഭിക്കുന്നത് എന്ന് നോക്കാം.
52,990 രൂപ വിലയുള്ള ഐഫോണ്‍ 13ന് 39,999 രൂപയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ലെ വില. 42,999 രൂപയുള്ള വണ്‍പ്ലസ് 12ആര്‍ 37,999 രൂപയ്ക്ക് ലഭിക്കും. 1,49,999 രൂപയുടെ സാംസങ് ഗ്യാലക്സി എസ്23 അള്‍ട്ര 74,999 രൂപയ്ക്ക് വാങ്ങാം. ഗ്യാലക്‌സി എം35 5ജിക്കും ഓഫറുണ്ട്. 24,499 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എം35 ആമസോണില്‍ നിന്ന് ഫെസ്റ്റിവല്‍ വില്‍പനയില്‍ വെറും 14,999 രൂപയ്ക്ക് വാങ്ങാം. അതേസമയം 24,999 രൂപയുടെ വണ്‍പ്ലസ് നോര്‍ഡ് സിഇ4 5ജിക്ക് 23,499 രൂപയാണ് ഓഫര്‍ വില. 33,999 രൂപയുടെ സാംസങ് ഗ്യാലക്‌സി എ35 5ജി 30,999 രൂപയില്‍ വാങ്ങാനാകും.
വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജിക്കും ആമസോണില്‍ ഓഫറുണ്ട്. 26,999 രൂപയുടെ ഫോണ്‍ 16,999 രൂപയിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 54,999 രൂപയുടെ സാംസങ് ഗ്യാലക്സി എസ്21 എഫ്ഇ 5ജി 26,999 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 69,600 രൂപയുടെ ഐഫോണ്‍ 14 ഓഫര്‍ വിലയില്‍ 59,900 രൂപയിലും 79,900 രൂപയുടെ ഐഫോണ്‍ 15 മോഡല്‍ 69,900 രൂപയിലും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം