ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഐഫോണ്‍ 12 പ്രോയ്ക്ക് വന്‍ ഡീല്‍.!

By Web Team  |  First Published Oct 31, 2021, 10:12 PM IST

ഐഫോണ്‍ 12 പ്രോ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയും സെറാമിക് ഷീല്‍ഡും ഉറപ്പും ഈടുനില്‍പ്പും നല്‍കുന്നു.


മസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന നവംബര്‍ 2-ന് അവസാനിക്കും. സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ 2020 മുന്‍നിര ഐഫോണ്‍ 12 പ്രോയുടെ ഡീലാണ് ഏറ്റവും മികച്ചത്. ഐഫോണ്‍ 12 സീരീസ് നാല് മോഡലുകളില്‍ ലഭ്യമാണ്. ഐഫോണ്‍ 12 മിനി, ഐ ഫോണ്‍ 12, ഐ ഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ. ഇതില്‍ ഐ ഫോണ്‍ 12 പ്രോ 128 ജിബി നിലവില്‍ 95,900 രൂപയ്ക്ക് വാങ്ങാനാവും, അതിന്റെ ലോഞ്ച് വിലയായ . 119,900. രൂപയിലും കുറവ്. ബാങ്ക് കിഴിവുകള്‍ ഉപയോഗിച്ച് 1,250 രൂപ, കുറയ്ക്കുമ്പോള്‍ വില 94,650 രൂപയാകും.

ഐഫോണ്‍ 12 പ്രോ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയും സെറാമിക് ഷീല്‍ഡും ഉറപ്പും ഈടുനില്‍പ്പും നല്‍കുന്നു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 12 മെഗാപിക്‌സല്‍ വൈഡ് പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, ടെലിഫോട്ടോ സെന്‍സര്‍ എന്നിവ സ്മാര്‍ട്ട്‌ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. 12 മെഗാപിക്‌സലിന്റെ മുന്‍ സെല്‍ഫി ക്യാമറയും ഉണ്ട്.

Latest Videos

undefined

നൈറ്റ് മോഡ് പോര്‍ട്രെയ്റ്റുകള്‍ക്കായുള്ള ലിഡാര്‍ സ്‌കാനര്‍, കുറഞ്ഞ വെളിച്ചത്തില്‍ വേഗതയേറിയ ഓട്ടോഫോക്കസ്, അടുത്ത ലെവല്‍ എആര്‍ അനുഭവം എന്നിവ ഇതിലുണ്ട്. ഡോള്‍ബി വിഷന്‍ ഉപയോഗിച്ച് 4കെ ഹൈ ഡൈനാമിക് റേഞ്ചില്‍ (HDR) വീഡിയോകള്‍ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ശക്തമായ ക്യാമറകള്‍ നിങ്ങളെ അനുവദിക്കുന്നു. ഐഫോണിലെ നൈറ്റ് മോഡ് കുറഞ്ഞ വെളിച്ചത്തില്‍ പോലും അതിശയകരമായ ഫോട്ടോകള്‍ പകര്‍ത്താന്‍ അനുവദിക്കുന്നു. അടുത്ത തലമുറ ന്യൂറല്‍ എഞ്ചിന്‍ പ്രോസസര്‍ ഉള്ള ആപ്പിളിന്റെ ഇന്‍-ഹൗസ് എ14 ബയോണിക് ചിപ്പ് ആണ് ഇത് നല്‍കുന്നത്. ഇതിന് ഡ്യുവല്‍ സിമ്മിനും ബില്‍റ്റ്-ഇന്‍ സ്റ്റീരിയോ സ്പീക്കറുകള്‍ക്കും പിന്തുണയുണ്ട്. ഇത് വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കും. ആപ്പിള്‍ ഐഫോണ്‍ 12 നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്; ഗോള്‍ഡ്, ഗ്രാഫൈറ്റ്, പസഫിക് ബ്ലൂ, സില്‍വര്‍. ഐഒഎസ് 14-ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ 5ജി പ്രവര്‍ത്തനക്ഷമവുമാണ്.

ഐഫോണ്‍ 12-ല്‍ മാറ്റ് അലൂമിനിയത്തിന് പകരം തിളങ്ങുന്ന സ്റ്റീല്‍ ഫ്രെയിമാണ് ഐഫോണ്‍ പ്രോ ഉപയോഗിക്കുന്നത്. ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളേക്കാള്‍ 50 ശതമാനം വരെ വേഗതയുള്ളതും ഐഫോണ്‍ 11 സീരീസ് ഫോണുകളേക്കാള്‍ 40 ശതമാനം വേഗതയുള്ളതാണെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. വളരെ ഭാരം കുറഞ്ഞതാണിത്, വെറും 162 ഗ്രാം മാത്രം ഭാരം. എളുപ്പത്തില്‍ അറ്റാച്ചുചെയ്യുന്നതിനും വേഗത്തിലുള്ള വയര്‍ലെസ് ചാര്‍ജിംഗിനുമായി ഇത് വിവിധ മാഗ്സേഫ് ആക്സസറികളെ പിന്തുണയ്ക്കുന്നു. 17 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കുന്ന ഇത് വലിയ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

click me!