അടുത്തിടെ ലോഞ്ച് ചെയ്ത വണ്‍പ്ലസ് 11, സാംസങ്ങ് ഗ്യാലക്സി S23 Ultra, വണ്‍പ്ലസ് 11R, ഐക്യൂഒഒ നിയോ 7, നാസ്റോ 50 Pro 5G, ടെക്നോ ഫാന്‍റം X2 എന്നിവയും. മുന്‍പിറങ്ങി 5G സ്മാർട്ട്‌ഫോണുകൾ ഈ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ പറ്റും.
മുംബൈ: ആമസോൺ ഇന്ത്യ 5ജി ഉപകരണങ്ങള്‍ക്ക് വേണ്ടി 5ജി ഗിയര്‍ എന്ന പ്രത്യേക വിഭാഗം ആരംഭിച്ചു. 14,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഡിസ്‌കൗണ്ടും 12 മാസത്തെ കോംപ്ലിമെന്ററി ആമസോൺ പ്രൈം അംഗത്വവും. 12 മാസത്തെ നോ-കോസ്റ്റ് EMI ഓഫറും അടക്കം പുതിയ 5ജി സ്റ്റോര്‍ അവതരണത്തില്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അടുത്തിടെ ലോഞ്ച് ചെയ്ത വണ്‍പ്ലസ് 11, സാംസങ്ങ് ഗ്യാലക്സി S23 Ultra, വണ്‍പ്ലസ് 11R, ഐക്യൂഒഒ നിയോ 7, നാസ്റോ 50 Pro 5G, ടെക്നോ ഫാന്‍റം X2 എന്നിവയും. മുന്‍പിറങ്ങി 5G സ്മാർട്ട്‌ഫോണുകൾ ഈ സ്റ്റോറില്‍ നിന്നും വാങ്ങാന്‍ പറ്റും. 4ജി ഫോണില്‍ നിന്നും 5ജി മോഡലിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ അടക്കം വിവരിച്ചാണ് ഈ ആമസോണ്‍ സ്റ്റോറിന്‍റെ ആരംഭം.
undefined
5 ജി ചിപ്‌സെറ്റുകളുടെയും 5 ജി പ്രവർത്തനക്ഷമമാക്കിയ ഫോണുകളുടെയും ലഭ്യത കൂടുന്നതോടെ ആമസോൺ 5 ജി സ്റ്റോറിൽ ലഭ്യമായ ഫോണുകളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കും. ആമസോൺ 5G സ്റ്റോറിൽ നിന്ന് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും ലഭിക്കും. ചില ഓഫറുകള്‍ പരിശോധിക്കാം.
വണ്‍പ്ലസ് 11 ആര്‍ 5ജി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആമസോണ്‍ നല്ല അവസരം നല്‍കുന്നുണ്ട്. 39,999 എന്ന വിലയില്‍ വില്‍പ്പന തുടങ്ങുന്ന ഫോണിന് 3,000 വരെ എക്സേഞ്ച് ഓഫറും ലഭിക്കും. വിവിധ ബാങ്ക് കാര്‍ഡുകളില്‍ 1500 രൂപ ഡിസ്ക്കൌണ്ടും ലഭിക്കും. നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.
1,24,999 വില വരുന്ന സാംസങ്ങ് ഗ്യാലക്സി എസ്23 അള്‍ട്രയ്ക്ക് 14,000 രൂപവരെ എക്സേഞ്ച് ഓഫര്‍ ലഭിക്കും. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 8000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ട് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.
വണ്‍പ്ലസ് 11 5ജി വണ്‍പ്ലസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. ആമസോൺ 2000 രൂപ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ട് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നു.ഒപ്പം ബാങ്ക് ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്‍റെ വില 56,999 രൂപയിൽ ആരംഭിക്കുന്നു.
നോക്കിയ X30 5ജി ഇന്ത്യയിൽ വില്പനയ്ക്കെത്തും; വിലയാണ് ഗംഭീരം.!
മെറ്റയിൽ വലിയ അഴിച്ചു പണി ; ഇത്തരക്കാര്‍ ഇനി വേണ്ടെന്ന് മാർക്ക് സക്കർബർഗ്