ഫോക്‌സ്‌വാഗണ്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഇന്ത്യയിലെത്തി പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ആനിവേഴ്‌സറി എഡീഷനായാണ് പൊളോ ആര്‍എസ് എത്തിയിരിക്കുന്നത്.
ഫോക്‌സ്‌വാഗണ്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഇന്ത്യയിലെത്തി പത്ത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ആനിവേഴ്‌സറി എഡീഷനായാണ് പൊളോ ആര്‍എസ് എത്തിയിരിക്കുന്നത്.
വിന്‍റര്‍ പ്രൊജക്ട് എന്ന പേരിലെത്തുന്ന വാഹനത്തിന് ബാക്ക് എന്‍ജിനും ബാക്ക് വീല്‍ ഡ്രൈവ് മോഡുമുണ്ട്. ഏതൊരു പ്രതലവും ഏത് കാലാവസ്ഥയിലും കീഴടക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ കാറുകളില്‍നിന്ന് മാറി പിന്‍നിര സീറ്റുകള്‍ക്ക് അടിയിലാണ് എന്‍ജിന്‍. ഇതിന് സമീപം തന്നെയാണ് ഗിയര്‍ബോക്‌സ്. മുന്നിലാണ് ഇന്ധന ടാങ്കിന്റെ സ്ഥാനം.
undefined
അമിയോ കപ്പ് റേസ് മോഡലിന് കരുത്ത് പകരുന്ന 1.8 ലിറ്റര്‍ ടര്‍ബോ പ്രെട്രോള്‍ എന്‍ജിനാണ് ഈ പോളോ ആര്‍എക്‌സിലും പ്രവര്‍ത്തിക്കുന്നത്. ഇത് 205 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.
വാഹനത്തിന് മികച്ച ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം 17 ഇഞ്ച് അലോയി വീലുമുണ്ട്. ഡിസൈനിലും ഒരു റേസിങ് കാറിന്റെ ശൈലി പിന്തുടരുന്ന വാഹനം ഓഫ് റോഡ് റൈഡിന് ഏറെ സഹായകമാകും.