വിദേശത്ത് താരങ്ങളായ രണ്ട് ടൊയോട്ട മോഡലുകള്‍ ഇന്ത്യയിലേക്കും

By Web Team  |  First Published Mar 3, 2019, 5:55 PM IST

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരങ്ങളായ അല്‍ഫാര്‍ഡും ഹയാസും ഇന്ത്യയിലെത്തുന്നു


ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരങ്ങളായ അല്‍ഫാര്‍ഡും ഹയാസും ഇന്ത്യയിലെത്തുന്നു. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വിധത്തില്‍ ഈ വാഹനങ്ങള്‍ അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് വിദേശവിപണിയിലെ താരമാണ്. ചലിക്കുന്ന കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള എംപിവി വാഹനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബോക്‌സി എക്സ്റ്റീരിയര്‍ ഡിസൈനാണ് കാറിനുള്ളത്. 5 മീറ്റര്‍ നീളം വാഹനത്തിനുണ്ട്. 

Latest Videos

undefined

2JM, 2FM ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഇന്‍ലൈന്‍ പെട്രോള്‍ എന്‍ജിനാണ് അല്‍ഫാര്‍ഡിന്‍റെ ഹൃദയം.  18 ഇഞ്ചാണ് അലോയി വീല്‍. വ്യത്യസ്തമായ വിന്‍ഡോ ഗ്ലാസുകളും ഫ്രണ്ട് ബമ്പറും ഗ്രില്ലും വാഹനത്തിന് പുതുമ നല്‍കും എല്‍ഇഡി റൂഫ് ലൈറ്റിങ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങളും അല്‍ഫാര്‍ഡിലുണ്ട്. 

അടുത്തിടെ ഫിലിപീന്‍സില്‍ അവതരിപ്പിച്ച ഹയാസിന്‍റെ ആറാംതലമുറ തന്നെയാവും ഇന്ത്യയിലെത്തുക. 2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍ പുതിയ ബോഡിയിലാണ് ഹയാസിന്റെ നിര്‍മാണം. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് വാന്‍ അവതരിച്ചത്.

ബംബര്‍, ഹെഡ്‌ലാമ്പ്, മുന്നിലെ ഗ്രില്‍, റിയര്‍വ്യൂ മിറര്‍, ടെയില്‍ഗേറ്റ് എന്നിവയെല്ലാം പുതുക്കി. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ വേറിട്ടതാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, കൂടുതല്‍ കോംപാക്ടായ ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ട്, എല്‍ഇഡി റീഡിങ് ലൈറ്റ്, ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിങ്ങനെ നീളും ഹയാസിലെ ഫീച്ചേഴ്‌സ്.  അഞ്ച് നിരകളിലായി 17 സീറ്റര്‍ ഓപ്ഷന്‍ വരെ ഹയാസിനുണ്ട്.   ട്രിപ്പില്‍/ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് (സീറ്റുകള്‍ക്കനുസരിച്ച്), എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കില്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കാനുള്ള ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, റിയര്‍വ്യൂ ക്യാമറ, ഓപ്ഷണല്‍ ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിനും യാത്രികര്‍ക്കുും സുരക്ഷയൊരുക്കും. 

3.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഹയാസിന്‍റെ ഹൃദയം. മൂന്ന് എന്‍ജിന്‍ ട്യൂണില്‍ ഡീസല്‍ എന്‍ജിന്‍ ലഭ്യമാകും. 163 ബിഎച്ച്പി/420 എന്‍എം ടോര്‍ക്ക്, 176 ബിഎച്ച്പി/420 എന്‍എം ടോര്‍ക്ക്, 176 ബിഎച്ച്പി/450 എന്‍എം ടോര്‍ക്ക് എന്നിങ്ങനെയാണ് എന്‍ജിന്‍ പവര്‍.  6 സ്പീഡ് മാനുവലിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 2019 ഹയാസിനുണ്ട്. 

click me!