വരുന്നൂ ടാറ്റയുടെ ഒരു കിടിലന്‍ വാഹനം

By Web Team  |  First Published Mar 21, 2019, 10:58 PM IST

2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച സെവന്‍ സീറ്റര്‍ എസ്‍യുവി ബസാഡ് ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്


2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച സെവന്‍ സീറ്റര്‍ എസ്‍യുവി ബസാഡ് ഇന്ത്യയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്.  'കസീനി' എന്ന പേരിലാവും ഈ അഞ്ച് സീറ്റര്‍ എസ്.യു.വി ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും സംയുക്തമായി വികസിപ്പിച്ച കസീനി ഹൈജന്‍സ് എന്ന കൃത്രിമ ഉപഗ്രഹത്തില്‍ നിന്നാണ് ടാറ്റ വാഹനത്തിന് ഈ പേരു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും ഹാരിയറിനും മുകളില്‍ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് പുതിയ ബസാഡ്.  ഇംപാക്ട്‌സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. കൂടുതല്‍ കരുത്തുറ്റ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ബസാഡിന് കരുത്തേകുന്നത്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ഹ്യുണ്ടായില്‍നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്.  

ഹാരിയറിന്റെ സെവന്‍ സീറ്റര്‍ പതിപ്പാണിതെങ്കിലും രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളെല്ലാം ബസാഡിലുണ്ട്. സി പില്ലര്‍, പുതുക്കിപ്പണിത ടെയില്‍ ലൈറ്റ്‌സ്, പുതിയ ബംമ്പര്‍, ഫൂട്ട്ബോര്‍ഡ്, റൂഫ് റെയില്‍സ് തുടങ്ങിയവ ബസാഡിനെ ഹാരിയറില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇംപാക്ട്സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. ഹാരിയറിനെ അപേക്ഷിച്ച് 63 എംഎം നീളവും 72 എംഎം വീതിയും 80 എംഎം ഉയരവും ബസാഡിന് കൂടുതലുണ്ട്. വീല്‍ബേസില്‍ മാറ്റമില്ല. 

15-22 ലക്ഷത്തിനുള്ളില്‍ വിലയില്‍ ഈ വര്‍ഷം രണ്ടാംപകുതിയോടെ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!