ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍; വരുന്നൂ പോര്‍ഷെ ടൈകന്‍

By Web Team  |  First Published Mar 15, 2019, 12:23 PM IST

ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകന്‍ 2019 സെപ്തംബറില്‍ വിപണിയിലെത്തിയേക്കും. 


ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകന്‍ 2019 സെപ്തംബറില്‍ വിപണിയിലെത്തിയേക്കും. 

ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാം. ലിഥിയം അയേണ്‍ ബാറ്ററിയാണ് ഹൃദയം. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം.

Latest Videos

undefined

വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം കരുത്ത് ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 3.5 സെക്കന്‍ഡ് മതി. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. 

ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇതിനോടകം 20,000 ത്തോളം ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്‍തതായി കമ്പനി പറയുന്നു. തുര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് ടൈകന്‍ എന്ന പേരിന്റെ പിറവി. ഊര്‍ജസ്വലനായ യുവകുതിര എന്നാണ് ടൈകന്‍ എന്ന വാക്കിന്റെ അര്‍ഥം. ടെസ്‌ല മോഡല്‍ എസ് ആണ് ടൈകന്റെ പ്രധാന എതിരാളി.
 

click me!