ജനപ്രിയ എസ്‍യുവി സ്‍കോര്‍പിയോയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര
മഹീന്ദ്ര എന്ന ഇന്ത്യൻ വാഹന നിർമാതാക്കളുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്കോര്‍പിയോ. അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി.
ഇപ്പോഴിതാ ഈ ജനപ്രിയ എസ്‍യുവിയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ലുക്കിനൊപ്പം പുത്തന്‍ എന്‍ജിനിലുമായിരിക്കും പുതിയ സ്‌കോര്‍പിയോ നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
നിലിവില്‍ സ്‌കോര്‍പിയോയിലുള്ള 2.2 ലിറ്റര്‍ എംഹോക് എന്‍ജിന് പകരം 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുക. 2.0 ലിറ്ററില്‍ 150 ബിഎച്ച്പി എന്ന ഉയര്‍ന്ന കരുത്തായിരിക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
പുത്തന്‍ സ്‌കോര്‍പിയോയുടെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നാണ് സൂചന. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരീനയാണ് പുതുതലമുറ സ്‌കോര്‍പിയോയുടെ ഡിസൈനിങ്ങ് .
2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി കിടിലൽ മെയ്‍ക് ഓവറിൽ വാഹനം വീണ്ടുമെത്തി. എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.