സുരക്ഷ കൂട്ടി പുതിയ മാരുതി ഇഗ്നിസ്

By Web Team  |  First Published Feb 28, 2019, 4:21 PM IST

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2019 മോഡല്‍ വിപണിയിലെത്തി


മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2019 മോഡല്‍ വിപണിയിലെത്തി. റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റിലും സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തിയ പുതിയ ഇഗ്നിസിന്‍റെ എക്‌സ്‌ഷോറൂം വില 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ്.

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നിസിന്‍റെയും ഹൃദയം. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. 

Latest Videos

undefined

ഉയര്‍ന്ന വേരിയന്റുകളായ സീറ്റ, ആല്‍ഫ എന്നിവയിലെ റൂഫ് റെയിലാണ് പുതിയ ഇഗ്നീസിനുള്ള പ്രധാന മാറ്റം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രെജക്റ്റര്‍ ഹെഡ്‌ലാമ്പ്, റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയെല്ലാം മുന്‍ മോഡലിന് സമാനമാണ്‌. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി ഇഗ്നീസിലുണ്ട്. 

നെക്‌സ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രേ, സില്‍ക്കി സില്‍വര്‍, പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സല്‍ ബ്ലൂ, അപ്ടൗണ്‍ റെഡ് എന്നീ ആറ് സിംഗിള്‍ നിറങ്ങളിലും ടിന്‍സല്‍ ബ്ലൂ-പേള്‍ ആര്‍ക്ടിക് വൈറ്റ്, ടിന്‍സല്‍ ബ്ലൂ-മിഡ്‌നൈറ്റ് ബ്ലാക്ക്, അപ്ടൗണ്‍ റെഡ്-മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് ഇരട്ട നിറത്തിലുമാണ് പുതിയ ഇഗ്നിസ് വിപണിയിലെത്തുക.

മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്ന റിറ്റ്സിനു പകരകാരനായിട്ടാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. 

click me!