വമ്പന്‍ ബുക്കിംഗുമായി XUV300 കുതിക്കുന്നു

By Web Team  |  First Published Mar 19, 2019, 3:17 PM IST

സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. ജനുവരി 9ന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതിനോടകം 13,000 ത്തിലേറെ ബുക്കിങ്ങുകളും രണ്ടര ലക്ഷത്തോളം അന്വേഷണങ്ങളും ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. 


സബ് കോംപാക്ട് എസ് യുവി ശ്രേണിയില്‍ അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV 300 ന് മികച്ച പ്രതികരണം. ജനുവരി 9ന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതിനോടകം 13,000 ത്തിലേറെ ബുക്കിങ്ങുകളും രണ്ടര ലക്ഷത്തോളം അന്വേഷണങ്ങളും ലഭിച്ചെന്ന് കമ്പനി വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം ആകെ ബുക്കിങില്‍ XUV 300 ന്റെ ഉയര്‍ന്ന വകഭേദത്തിനാണ് 75 ശതമാനം ആവശ്യക്കാരെന്നും മഹീന്ദ്ര വ്യക്തമാക്കി. 

ഫെബ്രുവരി 14നാണ് വാഹനം നിരത്തിലെത്തിയത്.  ഫെബ്രുവരിയില്‍ മാത്രം ആകെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വില്‍പന ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു ഈ നേട്ടം. 

Latest Videos

undefined

മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് ഇപ്പോൾ രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയിരിക്കുന്നത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. 

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍. 
 

click me!