യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരം സ്വന്തമാക്കി ജഗ്വാര്‍ ഐ-പേസ്

By Web Team  |  First Published Mar 7, 2019, 4:48 PM IST

2019ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആള്‍ ഇലക്ട്രിക് ജഗ്വാര്‍ ഐ-പേസ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരം സ്വന്തമാക്കി. ഏറെ അഭിമാനാര്‍ഹമായ ഈ പുരസ്‌കാരത്തിന് ജഗ്വാര്‍ അര്‍ഹമാകുന്നത് ഇതാദ്യമായാണ്.


2019ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആള്‍ ഇലക്ട്രിക് ജഗ്വാര്‍ ഐ-പേസ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരം സ്വന്തമാക്കി. ഏറെ അഭിമാനാര്‍ഹമായ ഈ പുരസ്‌കാരത്തിന് ജഗ്വാര്‍ അര്‍ഹമാകുന്നത് ഇതാദ്യമായാണ്. 23 രാജ്യങ്ങളില്‍ നിന്നായി മോട്ടോറിംഗ് രംഗത്തെ60 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്. നവീന സാങ്കേതിക മേന്മ, രൂപകല്‍പ്പന, പ്രകടനം, കാര്യക്ഷമത, പണത്തിനൊത്ത മൂല്യം എന്നിവ ആധാരമാക്കിയായിരുന്നു വിധിനിര്‍ണയം.

തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് ഈ ബഹുമതി നേടാനായത് ഏറെ അഭിമാനം പകരുന്നതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രൊഫ. ഡോ. റാള്‍ഫ് സ്‌പേത്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യു.കെയില്‍ തീര്‍ത്തും വെള്ളക്കടലാസില്‍ നിന്നും രൂപകല്‍പ്പനയും എഞ്ചിനീയറിംഗും നിര്‍വഹിക്കപ്പെട്ടതാണ് ഐ-പേസ്. സാങ്കേതികമായി ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന അഡ്വാന്‍സ് ബാറ്ററി ഇലക്ട്രിക് വാഹനമാണിത്. വലിയ മാറ്റങ്ങള്‍ക്കാണ് ഈ വാഹനം നാന്ദി കുറിക്കുന്നത്. യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടാനായതിലൂടെ ജഗ്വാറിന്റെ ലോകോത്തര പ്രകടനം കാഴ്ച്ച വയ്ക്കുന്ന ടീമിന് വലിയ ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

യു.കെയില്‍ രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെട്ട ജഗ്വാര്‍ ഐ-പേസിന് ആഗോളതലത്തില്‍ മികച്ച വില്‍പ്പനനേട്ടമാണ് ലഭിച്ചു വരുന്നത്. 8000 കസ്റ്റമര്‍ ഡെലിവറികളാണ് ഇന്നുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 75 ശതമാനവും യൂറോപ്പിലാണ്. 
ഐ-പേസിനെ പോലെ റോഡില്‍ സാന്നിധ്യമറിയിക്കുന്നതും ഡ്രൈവിങ് മികവ് പുലര്‍ത്തുന്നതുമായ മറ്റൊന്നില്ല. ഇലക്ട്രിക് പവര്‍ട്രെയിനിന്റെ എല്ലാ മികവും ഏറ്റെടുക്കാവുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ബിസ്‌പോക്ക് അലൂമിനിയം ആര്‍ക്കിടെക്ചര്‍ കൂടിയാകുമ്പോള്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രകടനവും എസ്.യു.വി പ്രായോഗികതയും ഇതില്‍ ഒത്തുചേരുന്നു.

ജഗ്വാറിന്റെ പബ്ലിക്ക് ചാര്‍ജിംഗ് സേവനത്തിലൂടെ കാര്‍ ചാര്‍ജിംഗ് വളരെ സുഗമമായിരിക്കുന്നു. ഡെഡിക്കേറ്റഡ് ആപ്ലിക്കേഷന്‍, ആര്‍.എഫ്.ഐ.ഡി കീ എന്നിവ വഴി ഇത് പ്രാപ്തമാക്കാം. ടെയ്‌ലര്‍ മേഡ് ചാര്‍ജിംഗ് പാക്കേജുകളും നിരക്കുകളും നല്‍കുന്നത് ലളിതമായ പ്രതിമാസ ബില്ലിംഗാണ്. യൂറോപ്പിലെമ്പാടുമായി 85000ലേറെ ചാര്‍ജിംഗ് പോയിന്റുകളാണുള്ളത്.

പുറത്തിറങ്ങി ഒരു വര്‍ഷത്തിനകം ലോകമെമ്പാടുമായി 55 പുരസ്‌കാരങ്ങളാണ് ഐ-പേസ് നേടിയിരിക്കുന്നത്. ജര്‍മന്‍, നോര്‍വീജിയന്‍, യു.കെ. കാര്‍ ഓഫ് ദ ഇയര്‍, ബിബിസി ടോപ്ഗിയര്‍ മാഗസിന്‍ ഇവി ഓഫ് ദ ഇയര്‍, ചൈന ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, ഓട്ടോബെസ്റ്റിന്റെ ഇക്കോബെസ്റ്റ് അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഐ പേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.jaguar.com സന്ദര്‍ശിക്കുക.

click me!