തിയോയുടെ തീ ഗോള്‍; ഗ്യാലറിയില്‍ ആഘോഷനൃത്തമാടിയ ആ സെലിബ്രിറ്റി മോഡല്‍ ആര്

By Web Team  |  First Published Dec 15, 2022, 1:14 PM IST

ഫ്രാൻസിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സോയി ഖത്തറിലുണ്ട്. ഇറ്റലിക്കാരിയാണെങ്കിലും തിയോയ്ക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി എല്ലാ മത്സരങ്ങളിലും ഗ്യാലറിയിലുണ്ടാകും.


ദോഹ: ഫ്രാൻസിന്‍റെ ആദ്യഗോൾ നേടി താരമായ തിയോ ഹെർണാണ്ടസിനും ടീമിനും പിന്തുണയുമായി ഒരു സെലിബ്രിറ്റി ഗ്യാലറിയിലുണ്ടായിരുന്നു. മറ്റാരുമല്ല തിയോയുടെ കാമുകി സോയി ക്രിസ്റ്റഫോളി. തിയോയെ പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് സോയിയും. മൈതാനത്ത് തിയോ താരമാണങ്കിൽ മോഡലിങ് രംഗത്തെ താരങ്ങളിൽ താരമാണ് കാമുകി സോയി ക്രിസ്റ്റഫോളി. സാമൂഹിക മാധ്യമങ്ങളിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള മോഡൽ, സംരംഭ, ഇൻഫ്ലൂവൻസർ. ടാറ്റു മോഡലിങ്ങാണ് ഈ 26കാരിയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്.

ഫ്രാൻസിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സോയി ഖത്തറിലുണ്ട്. ഇറ്റലിക്കാരിയാണെങ്കിലും തിയോയ്ക്കും സുഹൃത്തുക്കൾക്കും പിന്തുണയുമായി എല്ലാ മത്സരങ്ങളിലും ഗ്യാലറിയിലുണ്ടാകും. തിയോയോടൊപ്പമുള്ള സോയിയുടെ വ്ളോഗുകളും നൃത്തവുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. 2020ലാണ് തിയോ ഇറ്റാലിയൻ സുന്ദരിയെ പരിചയപ്പെടുന്നത്. എസി മിലാൻ താരമായി 2019ലാണ് തിയോ ഇറ്റലിയിലെത്തിയത്.

Latest Videos

undefined

അര്‍ജന്‍റീനയും മെസിയും കിരീടമുയര്‍ത്തട്ടേ; പറയുന്നത് ബ്രസീലിയന്‍ ഇതിഹാസം

ഇന്നലെ മൊറോക്കോക്കെതിരായ രണ്ടാം സെമിയില്‍ ഫ്രാൻസിന് ഫൈനൽ ബെർത്തുറപ്പിച്ച ആദ്യ ഗോൾ നേടിയത് തിയോ ഹെർണാണ്ടസായിരുന്നു.ക്വാര്‍ട്ടറിലെ തിയോയുടെ പിഴവുകള്‍ക്ക് പരിഹാരം കൂടിയായി സെമിയിലെ ആദ്യഗോൾ പരിക്കേറ്റ് പുറത്തായ ജ്യേഷ്ഠൻ ലൂക്ക ഹെർണാണ്ടസിന് പകരം ടീലെത്തിയ താരമാണ് തിയോ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ പതിമൂന്നാം മിനിറ്റിലാണ് തിയോയുടെ ചേട്ടൻ ലൂക്ക ഹെര്‍മാണ്ടസ് പരിക്കേറ്റ് പുറത്തായത്. പകരമെത്തിയത് തിയോ ഹെര്‍ണാണ്ടസായിരുന്നു. ക്വാർട്ടറിൽ ഇംഗ്ലണ്ടിന് രണ്ടാം പെനാൽറ്റി സമ്മാനിച്ചത് തിയോയുടെ പിഴവായിരുന്നു. പെനാൽറ്റി പുറത്തടിച്ചതോടെ വില്ലൻ വേഷം ഹാരി കെയ്നൊപ്പമായത് തിയോയുടെ ഭാഗ്യം. പക്ഷേ, ക്വാർട്ടറിലെ പിഴവ് സെമിയിൽ മൊറോക്കയുടെ വല തുളച്ച് തിയോ അടച്ചു. കഴിഞ്ഞ വർഷം യുവേഫ നാഷൻസ് ലീഗ് സെമിയിലും ഫ്രാൻസിന്‍റെ രക്ഷകനായത് തിയോ ഹെര്‍ണാണ്ടസ് തന്നെയാണ്.

click me!