കരുത്തരായ റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ
ദുബായ്: ചാമ്പ്യൻസ് ലീഗ് (UEFA Champions League) നേടുകയാണ് പിഎസ്‌ജിയുടെ (PSG) സ്വപ്‌നമെന്ന് സൂപ്പര്‍താരം ലിയോണൽ മെസി (Lionel Messi). ഖത്തർ ലോകകപ്പിൽ (2022 FIFA World Cup) മികച്ച പ്രകടനം അർജന്‍റീന (Argentina Football Team) കാഴ്‌ചവയ്ക്കുമെന്നും മെസി യുഎഇയിൽ പറഞ്ഞു. ദുബായിൽ യുഎഇ എക്സ്പോയിൽ (Expo 2020) പങ്കെടുക്കാനെത്തിയപ്പോഴാണ് പിഎസ്‌ജി സൂപ്പർതാരം മനസുതുറന്നത്.
കരുത്തരായ റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ. എന്നാൽ ലക്ഷ്യം കിരീടമെന്ന് മെസി പറയുന്നു. 'ചാമ്പ്യൻസ് ലീഗിനായി പിഎസ്‌ജി വർഷങ്ങളായി ശ്രമിക്കുന്നു. ലക്ഷ്യത്തിനടുത്താണ് ടീം. അർജന്‍റീന ജേഴ്‌സിയിലെ ആദ്യ കിരീടം കോപ്പ അമേരിക്കയിലൂടെ സ്വന്തമാക്കിയെങ്കിലും ഖത്തറിലും വലിയ സ്വപ്‌നവുമായാണ് വരുന്നത്. ബാഴ്‌സലോണയിൽ നിന്നുള്ള മാറ്റം തുടക്കത്തിൽ പ്രയാസമായിരുന്നെങ്കിലും പാരീസിൽ കുടുംബത്തോടൊപ്പം സന്തുഷ്‌ടനാണെ'ന്നും മെസി പറഞ്ഞു.
undefined
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് രണ്ട് തവണ നറുക്കെടുത്ത ശേഷമാണ് തീരുമാനമായത്. സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും നറുക്കെടുപ്പ് നടത്തുകയായിരുന്നു. പിഎസ്‌ജി-റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്‍റര്‍ മിലാന്‍- ലിവര്‍പൂള്‍ മത്സരങ്ങളാണ് പ്രീ ക്വാര്‍ട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. അസാധുവായ ആദ്യ നറുക്കെടുപ്പില്‍ ലിയോണല്‍ മെസിയുടെ ടീമായ പിഎസ്‌ജിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണെറ്റഡിനെയാണ് എതിരാളിയായി കിട്ടിയിരുന്നത്
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ്
എഫ്‌സി സാല്‍സ്ബഗ്- ബയേണ്‍ മ്യൂണിക്ക്
സ്‌പോര്‍ട്ടിങ് ക്ലബ്- മാഞ്ചസ്റ്റര്‍ സിറ്റി
ബെന്‍ഫിക്ക- അയാക്‌സ്
ചെല്‍സി- ലില്ലെ
അത്‌ലറ്റിക്കോ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
വിയ്യാറയല്‍- യുവന്‍റസ്
ഇന്‍റര്‍ മിലാന്‍- ലിവര്‍പൂള്‍
പിഎസ്‌ജി- റയല്‍ മാഡ്രിഡ്